നിസ്സഹായതയുടെ പൊരുളായി സംസാരശേഷി നഷ്ടപ്പെട്ട് എല്ലാം സഹിച്ച് മൂകയായി ഇതികർത്തവ്യമൂഡയായി ഞാൻ എന്റെ മാറ് വെട്ടിപ്പൊളിക്കുമ്പോഴും പരിഭവമില്ലാതെ പരാതിയില്ലാതെ എന്റെ മക്കളെ തലോടി ഒരു കുളിർക്കാറ്റായി ഞാൻ പാനൂരും നാദാപുരവുമാവർത്തിച്ച് എന്നിലേക്ക് കനിഞിറങ്ങുന്ന രക്തവും ഊറ്റിക്കുടിക്കാനോ എന്റെ വിധി മാപ്പാക്കണോ ഈ മാതൃ ഹൃദയം എന്റെ മക്കളേ ഹൃദയവേദനയോടെ ഇനിയെത്രനാൾ ഞാനിങ്ങനെ സ്നേഹിക്കൂ പരസ്പരം സോദരരേ നല്ലനാളകളെ പടുത്തുയർത്തൂ
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത