ജി.എഫ്.യു.പി.എസ്. മാണിക്കോത്ത്/അക്ഷരവൃക്ഷം/ ലോക്ക് ഡൗണും മിണ്ടാപ്രാണികളും
ലോക്ക് ഡൗണും മിണ്ടാപ്രാണികളും
ഒരു വീടിന്റെ തട്ടിൻപുറത്താണ് ചക്കി പൂച്ചയും മിക്കു പൂച്ചയും വീട്ടുകാരെ കാണാതെ ഒളിച് താമസിക്കുന്നത്. ഒരു ദിവസം ചക്കി പൂച്ചക്കും മിക്കു പൂച്ചക്കും വിശക്കാൻ തുടങ്ങി രണ്ട് ദിവസമായിട്ട് വീടിനുള്ളിൽ ബഹളം തന്നെ എങ്ങനെ ഒന്ന് പുറത്തിറങ്ങും ചക്കി മിക്കുവിനോടെ പറഞ്ഞു. കുറച്ച് നേരം ക്ഷമിക്ക് - മിക്കു പറഞ്ഞു. ഉച്ച കഴിഞ്ഞ് രണ്ട് പേരും മെല്ലെ പുറത്തിറങ്ങി ആരെയും കാണുന്നില്ല ഉറങ്ങുകയായിരിക്കും രണ്ട് പേരും ശബ്ദമുണ്ടാക്കാതെ അടുക്കളയിലേക്ക് നടന്നു. അവിടെ ഒന്നും ഉണ്ടായിരുന്നില്ല. മെല്ലെ പുറത്തേക്കിറങ്ങി നടന്നു. അപ്പോൾ ചക്കി പറഞ്ഞു - ഇതെന്താ ആരെയും കാണുന്നില്ലല്ലോ. റോഡിലാണെഗിൽ ഒറ്റ വാഹനം പോലും ഇല്ല. അവർ മുഖത്തോട് മുഖം നോക്കി. ഹർത്താലോ മറ്റോ ആയിരിക്കും- മിക്കു പറഞ്ഞു. വിശന്നു വലഞ്ഞ ചക്കിയും മിക്കുവും അടുത്തുള്ള ഹോട്ടലിലേക്ക് നടന്നു. അയ്യോ ഹോട്ടൽ അടഞ്ഞു കിടക്കുകയാണല്ലോ - അവർക്ക് സങ്കടമായി. അപ്പോഴാണ് അവർ ഒരു പൊതി കണ്ടത് അതിൽ കുറച്ച് ഭക്ഷണമുണ്ടായിരുന്നു. അത് കഴിച്ചു രണ്ട് പേരും മടങ്ങി. അല്പം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിയ മിക്കു ഒരു വലിയ വർത്തയുമായിട്ടണ് തിരിച്ചു വന്നത് - " ഹർത്താലയിട്ടല്ല ആളുകൾ പുറത്തിങ്ങാത്തത് രാജ്യത്ത് എന്തോ വലിയ രോഗം പടർന്നിരിക്കുകയാണ് ജിമ്മി നായയാണ് ഇക്കാര്യം എന്നോട് പാഞ്ഞത്. ഇനിയിപ്പോൾ എന്ത് ചെയ്യും? നമ്മുടെ കാര്യം കഷ്ടത്തിലാകുമല്ലോ." ആദ്യമൊക്കെ ബഹളമയമായിരുന്ന വീട് പിന്നീട് നിശബ്ദദയിലേക്ക് പോവുകയാണ് എല്ലാവർക്കും സങ്കടം. ചക്കിക്കും മിക്കുവിനും ഭക്ഷണം കിട്ടിയാലായി ഇല്ലെങ്കിൽ ഇല്ല. പിന്നൊരു മാറ്റം എന്താണെന്ന് വെച്ചാൽ ഞങ്ങളെ കാണുമ്പോൾ കല്ലെറിയാൻ വന്നിരുന്ന വീട്ടുകാർ നമ്മളെ ശ്രേധിക്കാതായി പിന്നീടത് സഹതാപത്തോടെയുള്ള പെരുമാറ്റത്തിലേക്ക് മാറി. ഹും ! കഷ്ടപ്പാട് വരുമ്ബോൾ മനുഷ്യർക്ക് മനുഷ്യത്വം ഉണ്ടാവാറുള്ളു. അല്ലെങ്കിൽ അവർക്ക് പണവും പദവിയും അത് മൂലം ഉണ്ടാകുന്ന അഹങ്കാരവുമാണ്. അവരെ പോലെത്തന്നെ ഇ ഭൂമിയിൽ ജീവിക്കാനുള്ള അവകാശം നമ്മൾക്കെല്ലാവർക്കും ഉണ്ട്. എന്നിട്ടും അവർ നമ്മളെ ഉപദ്രവിക്കുന്നു - ഒരു നെടുവീർപ്പോടെ മിക്കു പൂച്ച പറഞ്ഞു നിർത്തി......... "എന്തായാലും നമുക്ക് എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാം അല്ലേ - "മിക്കു പറഞ്ഞു.
സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ |