ഗവ.എൽ.പി.എസ് .പെരുമ്പളം/അക്ഷരവൃക്ഷം/അകലം
അകലം
ചിന്നുവിന്റെ ഉറ്റ കൂട്ടുകാരിയായിരുന്നു അമ്മു .അവർ രണ്ടു പേരും ഒരേ ക്ലാസ്സിലാണ് പഠിയ്ക്കുന്നത് .അടുത്തടുത്ത വീടുകൾ ആയതിനാൽ എല്ലാ ദിവസവും ഒന്നിച്ചാണ് കളിച്ചിരുന്നത്.പെട്ടെന്നാണ് പരീക്ഷയൊക്കെ തീരുന്നതിനു മുൻപേ സ്കൂൾ അടച്ചത് .സ്കൂളടച്ചെന്നു കേട്ടപ്പോൾ വളരെയധികം സന്തോഷം അമ്മുവിനും ചിന്നുവിനും തോന്നി.ഒത്തിരി കളികൾ കളിയ്ക്കാം എന്ന തീരുമാനത്തോടെ വീടുകളിലെത്തിയ രണ്ടു പേരെയും ഞെട്ടിയ്ക്കുന്ന ഭീകരനായ കൊറോണ എന്ന വൈറസിനെക്കുറിച്ചുള്ള വാർത്തകളായിരുന്നു' ഇനി മുതൽ പുറത്തിറങ്ങു വാനോ കളിയ്ക്കുവാൻ കൂട്ടുകാരിയുടെ അടുത്ത് പോകുവാനോ സാധിയ്ക്കില്ല എന്ന വാർത്ത അമ്മുവിനെ സങ്കടത്തിലാഴ്ത്തി. കാപ്പി കുടിച്ചതിനു ശേഷം അമ്മ അറിയാതെ അമ്മു ചിന്നുവിന്റെ വീട്ടിലെത്തി. ചിന്നു വിന്റെ വീട്ടീലെത്തിയ അമ്മുവിന് ചിന്നുവിന്റെ അമ്മ ഹാന്റ് വാഷ് കൈകളിൽ ഒഴിച്ചു കൊടുത്തു. ഇതെന്താ ഒരു പുതിയ രീതി എന്ന സംശയത്തോടെ അമ്മു കൂട്ടുകാരിയുടെ അടുത്തെത്തി. കളിയ്ക്കുവാൻ പറ്റാത്ത സങ്കടം പങ്കുവച്ചു തിരിച്ചു പോരുവാൻ ഒരുങ്ങിയപ്പോൾ ചിന്നു അമ്മുവിനെ കെട്ടിപിടിച്ച് സങ്കടം പങ്കുവയ്ക്ക വാൻ ചെന്നപ്പോൾ അമ്മു ചിന്നുവിനോട് വളരെ സ്നേഹത്തോടെ പറഞ്ഞു വേണ്ട വേണ്ട നമുക്ക് കുറച്ച് നാളേക്ക് അകന്നിരിയ്ക്കാം. അങ്ങനെ അവർ രണ്ടു പേരും അവരവരുടെ വീട്ടിലേയ്ക്ക് പോയി.
|