സി.സി.പി.എൽ.എം.എ.ഐ.എച്ച്.എസ്. പെരുമാനൂർ/അക്ഷരവൃക്ഷം/ജൈവായുധം.

ജൈവായുധം

വീടകങ്ങളിൽ
സുഭദ്രമെന്ന
സ്വാർത്ഥതകളിൽ
സുരക്ഷിതരായ നമ്മുടെ
തീൻമേശകളിൽ
ചോരചിതറാതെ
വീണ്ടും കുഞ്ഞുങ്ങളുടെ
മൃതശരീരം
വിരുന്നു വരുന്നു.


96 ലോ 97 ലോ ആകണം
അന്നേതോ
യുദ്ധവെറിയൻമാർ
ഏൽപ്പിച്ച ആഘാതത്തിൽ
എഴുതിയ നാലഞ്ച് വരികളുണ്ട്,
വാട്സ് ആപ്പും മറ്റും ഒന്നും
ഇങ്ങനെയില്ലാഞ്ഞതിനാൽ
കാലസമയനിഷ്ഠകൾ തെറ്റാം!

ശവക്കൂമ്പാരങ്ങൾക്കു
മുകളിലൂടെ സാമ്രാജ്യത്വം
മരണ താണ്ഡവമാടുന്നത്
രുചികരമായ ഭക്ഷണത്തോടൊപ്പം
ചവച്ചരച്ചു വിഴുങ്ങുകയാണിന്നു
നാം !


മരണം എന്നും
വാർത്താ പേടകത്തിൽ
നിന്നും
മദ്ധ്യവർഗ്ഗത്തിന്റെ
തീൻമേശയിലേക്ക് നീളുന്ന
വിഭവം പോലെ
ചരിത്രത്തിന്റെ
തനിയാവർത്തനം.