പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/വേണം ശുചിത്വം

11:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേണം ശുചിത്വം
     ഒരു ഗ്രാമത്തിൽ മനു എന്ന് പേരുള്ളൊരു കുട്ടിയുണ്ടായിരുന്നു. മനു നല്ല കുട്ടിയായിരുന്നു. ഒരു ദിവസം അവൻ  കൂട്ടുകാരോടൊത്ത് പന്തു കളിക്കുകയായിരുന്നു. അവൻ പന്തിനെ ഒറ്റച്ചവിട്ട് പന്തുപോയി ചെളിയിൽ വീണു. മനു അത് എടുക്കാൻ നോക്കി. അപ്പോഴാണ് അവിടത്തെ മൈതാന സൂക്ഷിപ്പുകാരൻ എത്തിയത്. സൂക്ഷിപ്പുകാരൻ പറഞ്ഞു. മോനെ അതിൽ കീടാണു പതിഞ്ഞിരിപ്പുണ്ടാകും. ആ പന്ത് കഴുകിയെടുത്താൽ മതി. നിനക്ക് ശുചിത്വത്തെ കുറിച്ച് അറിയില്ലേ. കീടാണുക്കൾ ശരീരത്തിൽ കയറിയാൽ പല അസുഖങ്ങളും വരും. അങ്കിൾ പറഞ്ഞത് എനിക്ക് മനസിലായി. ഇന്ന് മുതൽ ഞാൻ ശുചിത്വം പാലിക്കും. മനു വീണ്ടും കളിക്കാൻ പോയി. 

കൂട്ടുകാരെ നാം ഇതിൽ നിന്ന് എന്താണ് മനസിലാക്കേണ്ടത്? നമ്മൾ എപ്പോഴും വൃത്തിയുള്ളവരായിരിക്കണം. നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയുള്ളതായിരിക്കണം. നമ്മൾ എല്ലാവരും ശുചിത്വം പാലിക്കണം.

ഫാത്തിമത്തുൽ റിദ. കെ. പി
2 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ