പാലേരി എൽ പി എസ്/അക്ഷരവൃക്ഷം/വൃത്തിയുള്ള അപ്പൂപ്പൻ

11:47, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുള്ള അപ്പൂപ്പൻ
         ചിത്തിരപുരത്ത് കുറെ ആളുകൾ താമസിച്ചിരുന്നു.അവരുടെ നാട് തീരെ വൃത്തിയില്ലാത്തതായിരുന്നു. ഒരു ദിവസം അവിടെ ഒരു ഗ്രാമസഭ വിളിച്ചുകൂട്ടി.ഗ്രാമ സഭയിലെ പ്രധാന വാക്കായിരുന്നു വൃത്തിയില്ലാത്ത നാട് എന്നത് .അവിടെ കുറെ പേർക്ക് അസുഖം വന്നു. കുറെ പേർ മരിക്കുകയും ചെയ്തു. കാരണം മാലിന്യവും ആളുകളുടെ വൃത്തി കുറവുമാണ്. എന്നിട്ടും ഇവർ ഒന്നും തിരിച്ചറിയാത്തതുപോലെ പെരുമാറുന്നു. ഗ്രാമസഭയിൽ ഒരു അപ്പൂപ്പൻ പറഞ്ഞു.  എന്നിട്ട്  അപ്പൂപ്പനും കുടുംബാംഗങ്ങളും ചപ്പും ചവറുമുള്ള ഭാഗം വൃത്തിയാക്കി. കുട്ടികളും ഇതിൽ ഉൾപ്പെട്ടു.അങ്ങനെ കുറച്ചു സമയം കഴിഞ്ഞപ്പോൾ നാട്ടുകാരെല്ലാം മാച്ചിലും മറ്റ് ശുചീകരണ ഉപകരണങ്ങളും എടുത്ത് വരുന്നത് അവർ കണ്ടു. അവർ അപ്പൂപ്പനോട് പറഞ്ഞു: അങ്ങ് പറയുന്നതൊന്നും ഞങ്ങൾ കാര്യമാക്കിയില്ല. വൃത്തിയില്ലാത്തത്  കൊണ്ട് പകർച്ചവ്യാധികൾ പടർന്നു പിടിച്ചു.കുറെ പേർ മരിച്ചു. അപ്പോൾ ഞങ്ങൾക്ക് കാര്യം മനസിലായി. നമ്മുടെ നാട് വൃത്തിയുള്ളതായിരിക്കണം എന്ന്. ശുചിത്വം എന്നത് ഓരോ മനുഷ്യനും ഉണ്ടാകേണ്ട അടിത്തറയാണെന്ന്.അങ്ങനെ നാട്ടുകാർ എന്നും എപ്പോഴും നാട് വൃത്തിയാക്കാൻ തുടങ്ങി.
ആരുഷ് കെ. രഞ്ജിത്ത്
3 പലേരി എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ