ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കോറോണയുണ്ടത്രേ

10:41, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോറോണയുണ്ടത്രേ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോറോണയുണ്ടത്രേ

കോറോണയുണ്ടത്രേ കൊറോണായിപ്പോൾ,
കൊടും ഭീകരനാം കൃമി കീടം,
ലോകമെമ്പാടും വിറപ്പിച്ചു കൊണ്ടവൻ,
അതിവേഗം പടരുന്നു കാട്ടുതീയായ്.

വിദ്യയിൽ കേമനാം മാനവരൊക്കെയും,
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ,
വിരസത ഒട്ടുമേ പിടികൂടാതവൻ,
വിലസുന്നു ലോകത്തിൻ ഭീക്ഷണിയായി.
ഭയക്കുന്നു രാജ്യങ്ങൾ ഭയക്കുന്നു നിന്നെ,
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു,
ഭീരുക്കളേ പോൽ എന്നോണം.

ഷഹാന തെസ്നി കെ പി
7C ജി എം യു പി സ്കൂൾ ചീരാൻകടപ്പുറം
താനൂർ ഉപജില്ല
മലപ്പറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത