ജി.എം.എൽ.പി.എസ്. പന്തലൂർ/അക്ഷരവൃക്ഷം/സ്റ്റേ ഹോം സ്റ്റേ സേഫ്

10:31, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്റ്റേ ഹോം സ്റ്റേ സേഫ്
സ്റ്റേ ഹോം സ്റ്റേ സേഫ്

"അപ്പൂ......അപ്പൂ......കളിക്കാ൯ വാ "അപ്പുവിന്റെ കൂട്ടുകാരായ അനൂപും കുട്ടനും വിളിച്ചു."ഇപ്പോ വരാം ഡാ"അതും പറ‍‍ഞ്ഞുകൊണ്ട്അപ്പു ബാറ്റും ബോളും എടുത്തു അടുക്കളഭാഗത്തുകൂടെ പുറത്തേക്കിറങ്ങി. അത് അമ്മ കണ്ടു."പൊന്നുമോനേഇപ്പോൾകൊറോണയല്ലേ പുറത്തിറങ്ങരുതെന്ന് പറ‍ഞ്ഞിട്ട് നീ എന്താ അനുസരിക്കാത്തത്'”അമ്മ ചോദിച്ചു. "അമ്മേ പുറത്ത് ഇറങ്ങിയാൽ കൊറോണയൊന്നും പിടിക്കൂലെന്നേ.‍ഞാ൯ പോവാ". അപ്പോൾ അമ്മ പറഞ്ഞു."എടാ അപ്പൂ പുറത്ത് നിന്നും നീ കളിക്കുന്ന മണ്ണിലും ബാറ്റിലും ബോളിലും അണുക്കളുണ്ടാവും ട്ടോ. അതുകൊണ്ടാ പുറത്ത് വിടാത്തത്, പിന്നെ വേഗം പോയി കൈ കഴുകി അകത്തിരിക്ക്.വല്ല ബുക്കോ പത്രമോ വായിച്ചോട്ടോ. പിന്നെ വേണമെങ്കിൽ കൊറോണയെക്കുറിച്ച് കഥയോ കവിതയോ എഴുതിക്കോ"."അപ്പൂ വേഗം വാ"കൂട്ടുകാർ വിളിച്ചു . അപ്പു പറഞ്ഞു "എടാ കൊറോണക്കാലത്ത് പുറത്തിറങ്ങിയാൽ നിനക്കൊക്കെ കൊറോണ പിടിക്കും കൈ കഴുകി വേഗം വീട്ടിൽ കയറിക്കോ".അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. "സ്റ്റേ ഹോം സ്റ്റേ സേഫ്


ലിയഫാത്തിമ കെ.പി.
3ബി. ജി എം എൽ പി എസ് പന്തല്ലുർ
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ