കാലമേ നീ എങ്ങോട്ടാണ് നീളുന്നത് ? ഓരോ രാവിലും പകലിലും കാത്തുനിൽക്കവേ കാണാത്തതെന്തേ നിരാശനായ് ഞാൻ ഐസൊലേഷൻ ഭീകര വൈറസാണ് ശത്രു മാസ്കിട്ട മാലാഖ പാത്തുനോക്കി പുറത്തിറങ്ങാൻ കഴിയാതെ പട്ടിണി വീട്ടിൽ കയറിക്കൂടി ഓരോ ദിനവും കടന്നുപോകവേ പ്രതീക്ഷയിലായ് ഓരോ ദിനവും എത്ര നാൾ കാത്തുനിൽക്കേണ്ടിവരും എങ്കിലുമില്ല നിരാശയൊട്ടും വിജയം വരുമിനി ഓരോ ദിനത്തിലും