English Login HELP
കൂട്ടുകൂടാം കൂട്ടുകൂടാം അണ്ണാരകണ്ണനൊത്ത് അങ്ങേചില്ലയിൽ ഇങ്ങേചില്ലയിൽ ജിൽ ജിൽ ജിൽ ജിൽ ചാടികളിക്കുമെന്നോമന കൂട്ടുകാരൻ മുതുകത്തുമൂന്നു വരകളുണ്ട് ചേലുള്ള മൂന്നുവരകളാണേ ചന്തമുള്ളൊരു വാലുമുണ്ട് പൊക്കിപിടിച്ചുംകൊണ്ടോടുമവൻ എൻെറ പൊന്നോമന കൂട്ടുകാരൻ തേനൂറും മാമ്പഴം എനിക്കുതന്നു തേങ്ങാപൂളുകൊടുത്തു ഞാൻ ജിൽ ജിൽ ജിൽ ജിൽ അങ്ങേചില്ലയിൽ ഇങ്ങേചില്ലയിൽ ചാടികളിക്കുമെന്നോമന കൂട്ടുകാരൻ ലോകത്തെയാകെ പേടിപെടുത്തുമീ മഹാമാരി കാലത്തിലും കൂടുകാരില്ലാത്ത എൻെറ ഈ അവധികാലത്തിലും എൻെറ മനസ്സിനു ആശാ്സമായി എൻെറ മനസ്സിനു കുളിർമയായി എന്നോടൊപ്പം കൂട്ടുകൂടാൻ എൻെറ പറമ്പിലെ എൻെറ തേൻമാവിലെ ചില്ലയിൽ ചാടികളിക്കുന്ന എൻെറ പൊന്നോമന കൂട്ടുകാരൻ കൂട്ടുകൂടീടാം കൂട്ടുകൂടീടാം കൂട്ടുകൂടി വീട്ടിലിരിക്കാൻ നല്ലൊരു കൂട്ടുകാരൻ നല്ലൊരു നാളേക്കായ് ഒത്തുകളിച്ചീടാൻ നല്ലൊരു കൂട്ടുകാരൻ എൻെറ നാടിൻെറ രക്ഷക്കായി ഞാനുമുണർന്നു കളിച്ചിരിക്കും
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത