ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണയെ പ്രതിരോധിക്കാം
കൊറോണയെ പ്രതിരോധിക്കാം
ചൈനയിലെ വുഹാനിൽ നിന്ന് ലോക രാജ്യങ്ങളലേക്കു പടരുക്ക കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ഒത്തുരുമയോടെ പോരാടുകയാണ് നാം എല്ലാം. രോഗം പടരാതിരിക്കാൻ നാം അതീവ ജാഗ്രത പുലർത്തേണ്ടതാണ് നാം പരസ്പരം അകലം പാലിക്കുക ഇടയ്ക്കിടെ കൈ സോപ്പിട്ടു കഴുകുക മാസ് കുകൾ ധരിച്ച് പുറത്തു പോകുക എന്നിവ കർശന ശീലങ്ങളാക്കി നാം തന്നെ രോഗത്തെ പ്രധിരോധിക്കേണ്ടതാണ് നമ്മുടെ ജീവൻ രക്ഷിക്കാൻ വേണ്ടി നമ്മുടെ ആരോഗ്യ പ്രവർത്തകരും നിയമപാലകരുo സർക്കാരും നിരന്തരം പ്രയത്നിക്കുന്നു അതിൻ്റെ ഭാഗമായാണ് സർക്കാർ ലോക്ക് ഡൗൺ നിർദ്ദേശിച്ചത് ലോക്ക് ഡൗൺ കാരണം മറ്റു സംസ്ഥാനങ്ങളിൽ നിന്നു വാഹനങ്ങളും ട്രെയിനുകളും ഫ്ലയിറ്റുകളും നിർത്തലാക്കി അതു കൊണ്ടു തന്നെ അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്ഷ്യ 'ദാന്യങ്ങളുടെ ലഭ്യത കുറവ് ഉണ്ടായിരിക്കുകയാണ് അതു പോലെ തന്നെ നമ്മുടെ ബന്ധുക്കൾ അന്യരാജ്യങ്ങളിൽ കുടുങ്ങിയിരിക്കുകയാണ് അവരെ നമ്മുടെ അടുത്ത് എത്തിക്കുവാൻ കൊറോണ എന്ന മഹാമാരിയെ എത്രയും പെട്ടെന്ന് ഈ ലോകത്തു നിന്നു തന്നെ തുരത്തി ഓടിക്കേണ്ടതാണ് ചൈനയിലേക്കാൾ മരണസംഖ്യ കൂടുതലുള്ള രാജ്യങ്ങളാണ് അമേരിക്ക, ഇറ്റലി, സ്പെയിൻ ഈ രാജ്യങ്ങളെ അപേക്ഷിച്ച് ജനസംഖ്യയിൽ രണ്ടാo സ്ഥാനത്തു നിൽക്കുന്ന ഇന്ത്യ എന്ന നമ്മുടെ രാജ്യത്ത് മരണസംഖ്യ കുറവാണ് കാരണം സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുകയും നമ്മുടെ ആരോഗ്യ പ്രവർത്തകരുടെയും നിയമപാലകരുടെയും കഠിന പ്രയത്നവും കൊണ്ടാണ് ഇവർക്കെല്ലാവർക്കും നമ്മുടെ അഭിനന്ദനങ്ങൾ.
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |