ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അക്ഷരവൃക്ഷം/അദൃശ്യനായ കൊലയാളി
അദൃശ്യനായ കൊലയാളി
ഒരിക്കൽ ഒരു രാജ്യത്ത് അദൃശ്യമായ ഒരു രോഗം പിടിപ്പെട്ടു. അവർ അതിനെ കൊറോണ എന്ന് വിളിച്ചു. ഈ രോഗം ദിവസേന ആളുകളിലേക്ക് പകരാൻ തുടങ്ങി. ഇതിനെ പ്രതിരോധിക്കാൻ അവർക്ക് ആയില്ല. ഈ രോഗം അവർ അറിയാതെ തന്നെ ജനങ്ങളിലൂടെ മറ്റ് അനേകം രാജ്യങ്ങളിലേക്ക് പകരാൻ തുടങ്ങി. ഈ രോഗം പകർന്ന രാജ്യങ്ങളിൽ ആയിരക്കണക്കിന് ആളുകൾ മരണം അടഞ്ഞു. ഈ രോഗത്തു നിന്നും രക്ഷപ്പെടാൻ ആർക്കും ഒരു മാർഗ്ഗവും കിട്ടിയില്ല. ഇതുമൂലം ജനങ്ങൾ പേടിച്ച് വിറച്ചു. ആരും തന്നെ വീടിനു പുറത്ത് ഇറങ്ങാതായി. പുറത്തിറങ്ങാതായപ്പോൾ രോഗം പകരുന്നത് കുറയാൻ തുടങ്ങി. ആളുകൾ തമ്മിൽ സമ്പർക്കം ഇല്ലാതായാൽ ഈ രോഗം വരില്ലെന്ന് ജനങ്ങൾക്ക് മനസ്സിലായി. ഈ രോഗത്തെ ഭയന്ന് എല്ലാ നാടുകളും അടച്ചിട്ടു. ഈ രോഗത്തിൽ നിന്നും രക്ഷപ്പെടുന്നതുവരെ പുറത്ത് ഇറങ്ങാതിരിക്കാനും വ്യക്തി ശുചിത്വം പാലിക്കാനും തീരുമാനിച്ചു. പക്ഷെ എല്ലാ നാടുകളിലും ആയിരക്കണക്കിന് ആളുകൾ മരിച്ചു കൊണ്ടേയിരുന്നു. ജനങ്ങൾ ഈ രോഗത്തിനു "മഹാമാരി" എന്നു പേരിട്ടു. ഈ രോഗത്തെ നിയന്ത്രിക്കാനുള്ള മാർഗ്ഗം കണ്ട് പിടിക്കാൻ ഒരു രാജ്യക്കാർക്കും സാധിച്ചില്ല. ഇതിനൊരു പ്രതിവിധി കണ്ടെത്താൻ അവർ ഒന്നായി ദൈവത്തെ പ്രാർത്ഥിച്ചു. ആ മഹാമാന്ത്രികന്റെ കരുണയ്ക്കായ് കാത്തിരുന്നു. ഈ രോഗം പൂർണ്ണമായി മാറുന്ന ദിവസത്തിനായ് അവർ ഒരുമിച്ച് കാത്തിരുന്നു. (ഇതൊരു ഓർമ്മപ്പെടുത്തലാണ്-- "സമ്പത്തിനും ധനത്തിനും പിറകെ പായുന്ന മനുഷ്യാ, ഒരു വൈറസ് മതി ലോകം നശിപ്പിക്കാൻ")
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |