ഗവ.യു പി​ ​എസ് നോർത്ത് വാഴക്കുളം/അക്ഷരവൃക്ഷം/അമ്മ

22:56, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannankollam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ

ജീവന്റെ ജീവനാണെന്റെയമ്മ
സ്നേഹസ്പർശമാണെന്റെയമ്മ.
ആറ്റുനോറ്റെന്നെ വളർത്തി വലുതാക്കും
കാരുണ്യ ദീപമാണെന്റെയമ്മ
ആകാശത്ത് മിന്നിത്തിളങ്ങുന്ന നക്ഷത്ര ദീപമാണെന്റെയമ്മ
അറിവിൻ വെളിച്ചം പകർന്നു നൽകും
നന്മതൻ കേദാരമെന്റെയമ്മ
തണലേകാൻ വന്നൊരു മാലാഖയായ്
അരികത്തു തന്നെയുണ്ടെന്റെയമ്മ.
ജീവനെപ്പോലെ എന്നെക്കരുതുന്ന
സ്നേഹ സാഗരമെന്റെയമ്മ
 

നിസ്നിയ മുഹമ്മദുണ്ണി
6 ഗവ:യു.പി.സ്കൂൾ നോർത്ത് വാഴക്കുളം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത