സെന്റ്. അഗസ്റ്റിൻ എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വിഷ്ണുവിൻ്റെ കൊറോണക്കാലം
വിഷ്ണുവിൻ്റെ കൊറോണക്കാലം
സ്കൂളിൽ പഠിക്കുന്ന വിഷ്ണുവിന് ഇനിയുള്ള പരീക്ഷ എഴുതണ്ട എന്നറിഞ്ഞപ്പോൾ കൊറോണയെ വലിയ ഇഷ്ടമായി. എന്നാൽ വീടിനു വെളിയിലിറങ്ങാൻ കഴിയില്ലെന്ന സത്യം പിന്നീടാണവൻ മനസ്സിലാക്കിയത്.കൂട്ടുകാരൊത്ത് കളിക്കാനോ, പാർക്കിൽ പോകാനോ, തീയേറ്ററിൽ പോയി സിനിമ കാണാനോ, ഹോട്ടലിൽ പോയി തൻ്റെ ഇഷ്ട ഭക്ഷണമായ ചിക്കൻ ബിരിയാണി വയറു നിറയെ തിന്നുവാനോ ഒന്നിനും കഴിയില്ലെന്ന് അവൻ തിരിച്ചറിഞ്ഞു. "ലോക്ക് ഡൗൺ " എന്ന വാക്കിനർത്ഥം അവൻ ശരിക്കും മനസ്സിലാക്കി. ഇന്ന് "കൊറോണ ", "ലോക്ക് ഡൗൺ "എന്നീ വാക്കുകളാണ് അവൻ ടി.വി യിൽ എപ്പോഴും കേൾക്കുന്നത്. തന്നെപ്പോലുള്ള നിരവധി കൂട്ടുകാരുടെഅവധിക്കാലം മുഴുവൻകവർന്നെടുത്ത കൊറോണയോട് ക്രമേണ അവനു ദേഷ്യം തോന്നി. ആ ദേഷ്യം തീർക്കാനായി അവൻ പുതിയ പുതിയ കാര്യങ്ങളിലേക്ക് കടന്നു. മൊബൈലിൽ കളിച്ചു രസിച്ചു, പട്ടം പറത്തി, പടം വരച്ചു, പിന്നെ അവന് ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം കൂടി ചെയ്തു- "കൃഷി ".ഇന്നവൻ്റെ വീട്ടുമുറ്റം നിറയെ ചീരയും, പച്ചമുളകും , വെണ്ടയും നിറഞ്ഞു നിൽക്കുന്നു. താൻ സ്നേഹത്തോടെ പരിപാലിച്ച പച്ചക്കറികളൊക്കെ പൂവിട്ടപ്പോൾ അവൻ്റെ മനസ്സും നിറഞ്ഞു. അങ്ങനെ അവൻ കൊറോണക്കാലത്തെ ആഘോഷമാക്കി.
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |