ജി.എൽ..പി.എസ് നൊട്ടപുറം/അക്ഷരവൃക്ഷം/ ക‍ുഞ്ഞ‍ുമനസ്സിൻ നോവ്

21:00, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ക‍ുഞ്ഞ‍ുമനസ്സിൻ നോവ്

പ‍ുറത്തിറങ്ങാൻ പറ്റില്ല
ക‍ൂട്ട‍ുക‍ൂടി കളിക്കാനാവില്ല
എങ്ങ‍ും ഭയം തന്നെ
ക്ലാസ്‍മ‍ുറി കണ്ടിട്ടെത്ര നാളായ്
കലപില കേട്ടിട്ടെത്രയായ്
ക‍ൂട്ട‍ുകാര‍ുമൊത്ത് കളിച്ചീടാൻ
കൊതിയാവ‍ുന്നിളം മനസ്സിന്
സ്‍ക‍ൂൾമ‍ുറ്റം കരയ‍ുന്ന‍ുണ്ടാവ‍ും
കില‍ുകി‍ല‍ു കാലൊച്ചകൾ കേൾക്കാഞ്ഞിട്ട്
കാത്തിരിക്കാം നല്ല നാളേയ്ക്കായ്
വര‍ും മധ‍ുരമാം പ‍ുലരി നാളെ
പ്രതീക്ഷയിൽ ഞാന‍ും കാത്തിരിക്ക‍ുന്ന‍ു.
മറക്കാതിരിക്ക നാം
ശ‍ുചിത്വമാണായ‍ുധം
അകലമാണ് മര‍ുന്ന്.
 

മിന്ന കരാമി എ.കെ
3-എ ജി..എൽ.പി.എസ് നൊട്ടപ്പ‍ുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത