സി.എച്ച്.എസ്.എസ്. പോത്തുകല്ല്/അക്ഷരവൃക്ഷം/ഭൂമി -നമ്മുടെ അമ്മ

20:43, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി -നമ്മുടെ അമ്മ

ഭൂമിയിൽ നിന്ന് ജന്മം കൊണ്ട മാനുഷർ നാം
ഭൂമിയെ തന്നെ ഇന്ന് കൊന്നു തിന്നിടുന്നല്ലോ
ഭൂമിയാണമ്മയെന്ന വാക്യം വ്യർഥമായിപ്പോയി
അമ്മക്കായ് ചരമഗീ തം രചിക്കും വേളയായി
മാനുഷർ വാസം കൊണ്ട നാൾ മുതലി ഭൂമി മാനവർ തൻ നന്മക്കായ് പ്രയത്‌നം ചെയ്തീടുമ്പോൾ,
സ്വാർത്ഥതയേറിയ നാം ഭൂമിയെ കൊന്നീടുന്നു.
അമ്മതൻ ജീവശ്വാസം നിലക്കും വേളയായി.
 ദയ തൻ സാഗരമാണീ യമ്മ എങ്കിൽപ്പോലും അസഹനീയമായി തോന്നില്ലേ വല്ലപ്പോഴും ...
അമ്മതൻ മറുമുഖം കാണുന്ന വേളയിലോ പേടിച്ചരണ്ടീടുന്നു അമ്മതൻ കിടാങ്ങളും
പ്രളയം വരൾച്ചയും ഉരുൾ പൊട്ടലും മറ്റും അമ്മതൻ ക്രോധത്തിന്റെ കാൽഭാഗം മാത്രമല്ലോ.
ജലാംശം കുറയുന്ന ഈ വേളയിൽ നാം വരൾച്ചയെന്ന ദുരിതമനുഭവിക്കുന്നു
വയലുകൾ വരണ്ടു വിണ്ടുകീറുമീനേരം അമ്മയെ പഴിച്ചൊല്ലി പറയുന്നി നമ്മൾ
ഓർക്കുക അമ്മയൊന്നു കോപിച്ചാൽ സ്തംഭിക്കുന്ന ചലിക്കും യന്ത്രമല്ലോ നമ്മുടെ ഈ ജീവിതം

ഹർഷ ബിനീഷ്
9 H സി.എച്ച്.എസ്.എസ്. പോത്തുകല്ല്
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത