(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പള്ളിക്കൂടം
പള്ളിക്കൂടമടഞ്ഞല്ലോ - കൊച്ചു
കൂട്ടുകാർക്കെല്ലാം ആവേശമായി
ഇത്തിരിക്കുഞ്ഞൻ വൈറസ്
കാര്യങ്ങൾ കീഴ്മേൽ മറിച്ചല്ലോ....
പരീക്ഷകളില്ല പഠിത്തവും വേണ്ട
ആഹ്ലാദിച്ചു തിമർത്തീടാം.....
മാതാപിതാക്കൾ വിഷമത്തിലാണേ.....
മക്കൾതൻ കാര്യമോർത്തിട്ടാണേ
പിന്നാലെ വന്നൊരു ലോക്ക്ഡൌൺ
അതിനൊരു പരിഹാരമായല്ലോ.....
എപ്പോൾ തുറക്കുമെന്നറിയില്ല.....
എപ്പോൾ തീരുമെന്നറിയില്ല.....
എന്നാലും നമ്മൾ പതറില്ല
വീട്ടിലിരുന്ന് പഠിച്ചീടാം
അധ്യാപകർ കൂടെയുള്ളപ്പോൾ
എന്തിന് നമ്മൾ പതറേണം....