എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവ് നൽകും
ശുചിത്വം അറിവ് നൽകും
അഞ്ചാം ക്ലാസ്സിലെ ക്ലാസ് ലീഡറായിരുന്നു അപ്പു . അവന്റെ അധ്യാപകൻ ക്ലാസ്സിലെ എല്ലാവരും പ്രാർഥനയിൽ പങ്കെടുക്കണമെന്നും പങ്കെടുക്കാത്തവർക്ക് കഠിന ശിക്ഷ നൽകുമെന്നും പറഞ്ഞിരുന്നു . അന്ന് ഒരു കുട്ടി മാത്രം പങ്കെടുത്തിരുന്നില്ല . ആരാണ് വരാതിരുന്നത് എന്ന് പട്ടികയിൽ നോക്കിയപ്പോൾ അത് രാജു ആണെന്ന് മനസ്സിലായി . ക്ലാസ്സിലെത്തിയപ്പോൾ അപ്പു രാജുവിനോട് ചോദിച്ചു .എന്താ രാജു നീയിന്ന് പ്രാർഥനക്ക് വരാതിരുന്നത് ? രാജു മറുപടി പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിലേക്ക് കടന്നു വന്നതും ഒരേ സമയത്തായി . അധ്യാപകൻ അപ്പുവിനോട് ചോദിച്ചു . അപ്പൂ ഇന്ന് ആരൊക്കെയാണ് പ്രാർഥനക്ക് വരാതിരുന്നത് ? അപ്പോൾ അപ്പു പറഞ്ഞു രാജു ഒഴികെ എല്ലാവരും ഇന്ന് പ്രാർഥനക്ക് വന്നിരുന്നു . അപ്പോൾ അധ്യാപകൻ രാജുവിനോട് ചോദിച്ചു രാജു നീയ്യെന്നും വരാറുണ്ടല്ലോ ഇന്നെന്താ വരാതിരുന്നത് ? അപ്പോൾ രാജു പറഞ്ഞു ഇവർ പ്രാർഥനക്ക് പോകും മുമ്പ് പുസ്തകത്തിലെ കടലാസും മറ്റും ക്ലാസ് മുറിയിൽ ഇട്ടിരുന്നു . അത് വൃത്തിയാക്കുകയായിരുന്നു ഞാൻ . ക്ലാസും പരിസരവും വൃത്തിയില്ലെങ്കിൽ നമുക്ക് പലവിധ അസുഖങ്ങൾ വരില്ലേ . അപ്പോൾ അധ്യാപകൻ പറഞ്ഞു നീ ചെയ്‍തത് തന്നെയാ ശരി . നിനക്കുള്ള അടി പകരം ഇവർക്കാണ് കിട്ടേണ്ടത് . അങ്ങനെ അധ്യാപകൻ അവർക്കൊക്കെ അടി കൊടുത്തു . അന്നുമുതൽ ക്ലാസ് ലീഡറായി അപ്പുവിന് പകരം രാജുവിനെ നിയമിച്ചു .
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ |