ഗവ. എച്ച് എസ്സ് എസ്സ് ചിതറ/അക്ഷരവൃക്ഷം/കൊറോണ പ്രതിരോധം
പ്രതിരോധിക്കാം അതിജീവിക്കാം
ഇന്ന് നമ്മുടെ ലോകത്തെ പിടിച്ചുകെട്ടി ഭരിക്കുവാൻ നോക്കുന്ന കൊറോണ എന്ന കോവിഡ് 19 വൈറസിനെ നാം പേടിക്കുകയല്ല വേണ്ടത് ,അവയെ എങ്ങനെ തുരത്താം എന്ന് ചിന്തിക്കുകയും അതിനു വേണ്ട മുൻകരുതലുകൾ എടുക്കുകയുമാണ് വേണ്ടത് . 2019 നവംബറിൽ ചൈനയിലെ വുഹാനിൽ പ്രത്യക്ഷപ്പെട്ട ഒരു അത്ഭുത സസ്യമെന്നപോലെ പെട്ടെന്ന് പൊട്ടിമുളച്ചതാണീ കൊറോണ വൈറസ് .ജാതിമത ഭേദമില്ലാതെ ,രാഷ്ട്രത്തലവനെന്നോ പൗരനെന്നോ വേർതിരിവില്ലാതെ വൈറസ് ലോകരാജ്യങ്ങളെ കീഴടക്കുകയാണ് .ഇന്ത്യ ചൈനാ അമേരിക്ക ഇറ്റലി ഫ്രാൻസ് ബ്രിട്ടൻ സ്പെയിൻ തുടങ്ങി മിക്ക ലോക രാജ്യങ്ങളെയും ബാധിച്ചു കഴിഞ്ഞു .അമേരിക്കയുടെയും ഇറ്റലിയുടെയും മരണ നിരക്ക് നമുക്ക് ആശങ്ക നൽകുന്നതാണ് .. വീട്ടിലിരിക്കുവാൻ സമയമില്ലാത്ത ജനങ്ങൾ ഇന്ന് വീടിനകത്തിരിപ്പാണ് .ഇന്ത്യൻ ജനത എടുത്തിട്ടുള്ള മുൻകരുതലുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് സാമൂഹിക അകലം പാലിക്കുക എന്നത്.അത് വഴി ഒരു പരിധി വരെ രോഗവ്യാപനം തടയാൻ സാധിക്കും. ലോകജനതയുടെ കടമ ഈ മഹാമാരിയുടെ ചങ്ങല പൊട്ടിക്കുകയെന്നതാണ് .ഒരു വെല്ലുവിളിയായി ഏറ്റെടുത്തു നാം മനോധൈര്യം വീണ്ടെടുക്കേണ്ടതാണ്.ഒരു രോഗത്തിനും മരണത്തിനും കീഴടങ്ങാതെ പോരാടി ജയിക്കുവാൻ ജനങ്ങൾ പ്രാപ്തരാകുകയാണിന്നു ...മുന്നിൽ അതിജീവനത്തിന്റെ വഴി മാത്രമാകുമ്പോൾ ഒരു തിരഞ്ഞെടുപ്പ് അത്ര സങ്കീർണമായ കാര്യം ഒന്നുമല്ല .അതിജീവിക്കുവാനായി നമുക്ക് മുന്നിൽ യാതൊരു കുറുക്കുവഴികളും തന്നെയില്ല .നമുക്ക് ക്ഷമയുണ്ടാകുമ്പോഴാണ് നമ്മുടെ ചിന്താശേഷി വർദ്ധിക്കുന്നത് .ചിന്തിച്ചു കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നമുക്കതിൽ നിന്നും ഉചിതമായ ഒരു അതിജീവനമാർഗം ലഭിക്കും .പിന്നീട് അതിജീവിക്കുവാനായി നമ്മുടെ ശരീരം തന്നെ ശ്രമിക്കേണ്ടിയിരിക്കുന്നു .അതായത് രോഗപ്രതിരോധ ശേഷിയുണ്ടാകണം .ഒരു വാക്‌സിനേഷനും ഫലപ്രദമല്ലാത്ത ഈ വൈറസിന് മലേറിയ പ്രതിരോധ മരുന്നുപയോഗിച്ചു നാം ഒരു പരിധി വരെ നേരിടുകയാണ് .ലോകരാജ്യങ്ങളുടെ മുന്നിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കാൻ നമ്മുടെ കൊച്ചു കേരളത്തിനാകുന്നത് താഴ്ന്ന മരണ നിരക്കും ഉയർന്ന രോഗവിമുക്തി നിരക്കും കൊണ്ടാണ്. ജീവിതമാണ് ജയിക്കുക ,മരണമല്ല എന്ന ശുഭാപ്തി വിശ്വാസത്തോടെ നമുക്ക് മുന്നോട്ടു നീങ്ങാം ....
സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |