ജി.എച്ച്.എസ് തങ്കമണി/അക്ഷരവൃക്ഷം/ഭീതിയുടെ നിഴൽ

20:08, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭീതിയുടെ നിഴൽ

അസാധാരണമായ ഒരു പരീക്ഷണത്തെയാണ് നാം നേരിടുന്നത്.നമ്മുടെ എല്ലാ സന്നദ്ധതയും സഹജീവി സ്‍നേഹവും ഒരു ചരടിൽ കോർത്ത് മുന്നേറുന്ന ഘട്ടമാണിത്.ലോകത്തെ പല വികസികത രാജ്യങ്ങളെയും സ്‍തംഭിപ്പിച്ച ഈ മഹാമാരിയെ തടഞ്ഞു നിർത്തുക എന്ന ലക്ഷ്യത്തിലേക്ക് ഒന്നിച്ച് മുന്നേറാൻ ഈ നാട്ടിലെ മുഴുവൻ ജനങ്ങളുടെയും സഹകരണം അഭ്യാർത്ഥിക്കുന്നു.പൗരൻെറ എല്ലാ മൂലികാവകാശങ്ങളും നിരാകാരിക്കുന്നതല്ലേ ലോക രാജ്യങ്ങളും ഇന്ത്യയും സ്വികരിച്ചിരിക്കുന്നതല്ലേ ഈ അടച്ചുപുട്ടൽ?ക‍ൃഷിചെയ്യാൻ പാടില്ല എന്ന് പറഞ്ഞു.വ്യവസായങ്ങൾ അടച്ചു പൂട്ടി.വിദ്യാഭ്യാസം മുടങ്ങി ചരിത്രതിൽ ആദ്യമായി റെയിൽവേ ഗതാഗതം നിശ്ചലമായി.ആകാശയാത്രകൾ മുടങ്ങി.പലരുടെയും ജീവിതം തകർന്ന നടപടിയാണെങ്കിലുംജനങ്ങൾ പൊതുവേ സഹകരിച്ചു

കൊറോണ അഥവാ കോവിഡ്-19 എന്ന മഹാമാരിയെ തരണം ചെയ്യാൻ ജനങ്ങൾ വീട്ടിൽ കഴിയുന്നുൂ.നമ്മുടെ കൊച്ചു കേരളത്തിൽ കൊറോണ പിടി പെട്ടു രോഗികൾ-437,ഭേദമായവർ-308,ചികിത്സയിൽ-127,മരണം-02,നീരിക്ഷണത്തിൽ-29150എന്നിങ്ങനെയാണ് ഇപ്പോഴത്തെ കണക്ക്.മനുഷ്യരാശിക്ക് കടുത്ത ഭീഷണി ഉയർത്തി.കോവിഡ്-19എന്ന മഹാമാരി സംഹാരതണ്ഡവം ആട്ടുന്ന ഘട്ടത്തിലാണ് ഇപ്പോൾ. ലോകമെമ്പാടും ഐസ്‍ലേഷൻ വാർഡുകൾ പുനരാഭിച്ചു.ഇത് ലോകത്തെ കോവിഡ് രോഗികളെ ദുരന്തത്തിൽ നിന്ന് രക്ഷിച്ചു.കൊറോണ വൈറസിന് എതിരായി മരുന്ന് ഒന്നും കണ്ടുപിടിച്ചിടില്ലങ്കലും കേരളത്തിൽ നിയന്ത്രണവിധേയമായി എന്നു മാത്രമല്ല കൊറോണ പിടിപ്പെട്ട വിദേശ പൗരൻമാമാർക്ക പോലും കേരളത്തിൽ നിന്ന് രോഗം പൂർണ്ണമായും മാറി എന്നതും ശ്രദ്ധേയമായ കാര്യം തന്നെയാണ്.പകർച്ചവ്യാധിയുടെ പരമ്പരാഗത സമ്പ്രദയങ്ങളിലൂടെ സമഗ്ര ചികിത്സസമ്പ്രദയങ്ങൾക്കും പ്രധാന്യം നൽകി.അനുഗ്രഹിത കാലാവസ്ഥയും മികച്ച ഭക്ഷ്യജൈവവൈവിധ്യം സർക്കാരിൻെറയും പൗരസമൂഹത്തിൻെറയും പിന്തുണയും പരിശ്രമവും വലിയ ഒരു അപകടത്തിൽ നിന്ന് നമ്മെ രക്ഷിക്കുകയാണ്.പ്രക‍ൃതിയോട് ഇണങ്ങിയ ജിീവിതത്തിലൂടെ ലഭിക്കുന്ന പ്രതിരോധനശേഷിയുളള ശരീരവും കരുതലോടെ ഉളള ചികിത്സയുമാണ് പ്രധാനം.ലോകത്തിന് കേരളത്തിൻെറ കയറ്റുമതി സ്‍നേഹവും കരുതലുമാണ് മികച്ച നേഴ്‍സുമാരുടെ നിരയിലേക്ക് ലോകത്ത് കൂടുതൽ പേരെ നൽകുന്നത് കേരളമാണ്.കോവിഡ്-19ൻെറസമയമാണ് മനുഷ്യവംശത്തിൻെറ മുന്നണയിൽ അവരുണ്ട്.

എന്താണ് കൊറോണ വൈറസ്? കൊറോണ വൈറസിൻെറ ഭീകരമായ മുഖം ലോകം തിരിച്ചറിയുന്നത്2002-ൽ പൊട്ടി പുറപ്പെട്ട സാർസ് വൈറസ് ബാധയിലൂടെണ്.ചൈനയിൽ നിന്ന് തന്നെ വസന്തക്കാലത്താണ് സാർസ് വൈറസിനെ കണ്ടെത്തിയത് മാംസവിൽപ്പനശാലയിൽ നിന്ന് വിറ്റു വന്ന ജന്തുകളിൽ നിന്ന് മനുഷ്യനിലേക്ക് കടന്ന വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടരുകയായിരുന്നു.എണ്ണായിരുത്തോളം ജനങ്ങളെ ഈ രോഗം ബാധിച്ചു.ലോകമെമ്പാൈടും പ്രത്യേകിച്ചും അമേരിക്കയിലും യൂറപ്പിലും തീ കൊളളുതിയതു പോലെ ആളിപടർന്നു.ഈ രാജ്യങ്ങളിലോക്കെ മലയാളികൾ ധാരാളമുണ്ട്.അവർ നാട്ടിലേക്ക് മടങ്ങി വരാനുളള സാധ്യതയുമുണ്ട്.മാത്രമല്ല ജനസാന്ദ്രദ വളരെ കൂടുതലാണ്.അതുകൊണ്ട് തന്നെ രോഗവ്യാപനം സാധ്യത വളരെ കൂടുതലാണ്.രോഗത്തിനാണേ മരുന്ന് കണ്ടെത്തിയില്ല.ജൂർത്തും സാധാകരണമായ സഹചാര്യമാണ് മുന്നിലുണ്ടായത്.എന്തു വിലകൊടുത്തുംല ഈ മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കും എന്ന ചിന്തയുമായി നടക്കുന്ന ആരോഗ്യപ്രവർത്തകർക്കും സർക്കാരിനും നന്ദി.അന്നന്ന് അധ്വാനിച്ച് ക‍ുടുംബം പുലർത്തുന്ന കോടികണക്കിന് തൊഴിലാളികൾക്ക് ഇത് ദുരന്തക്കാലമാണ്.കൊറോണ വൈറസിൻെറ വ്യാപനവും അതേതുടർന്നുണ്ടായ അടച്ചു പൂട്ടലും അവരുടെ ജീവിനോപാതിയാണ് ഇല്ലാതാക്കിയത്.കേരളം മാത‍ൃകയും പ്രതീക്ഷയും മലയാളിയുടെ രോഗങ്ങളെ പ്രതിരോധിക്കാനുളള കഴിവ് നഷ്ടപ്പെട്ടിട്ടില്ല എന്ന കഴിവ് കൊറോണ തെളിയിച്ചിരിക്കുകയാണ്.നമ്മുടെ പ്രക‍ൃതിയെ സംരക്ഷിച്ചാൽ അതിലൂടെ പ്രൗഡി നിലനിർത്താൻ കഴിയും.അമേരിക്ക,ചൈന,ഇറ്റലിരാജ്യങ്ങൾ കൂട്ടമരണത്തേക്ക് നയിക്കുമ്പോൾ കേരളം മാത‍ൃകയും പ്രതീക്ഷയും ആയിരിക്കുന്നു.നിപാ മരണത്തിനു ശേഷമാണ് കേരളത്തിലെ ആശുപത്രികളിൽ മരണനിരക്ക് രേഖപ്പെടുത്തുന്നത് കോവിഡിനാണ്.2002-ലെ സാർഡ്കോവിനും 2012-ലെ മെർസ് കോവിനും ശേഷം ഇപ്പോഴാണ് കൊറോണ വൈറസ് തങ്ങളുടെ പ്രഹരണശേഷി കോവിഡ് -19ൻെറ രൂപത്തിൽ പ്രത്യക്ഷപ്പെടുത്തുന്നത്.മനുഷ്യൻെറ എഴുത്തപ്പെട്ടതോ അല്ലാത്തതോ ആയ ചരിത്രതിൽ ഉണ്ടായിട്ടില്ല.പകർച്ചവ്യാധികളും മാരകരോഗങ്ങളും പിടിപെട്ടിരുന്നെങ്കിലും ഒരു വൻകരയിൽ നിന്ന് അടുത്ത വൻകരയുലേക്ക്ഒരു വൈറസ് പടർന്ന് ലോകത്തെ ആകെ നശിപ്പിക്കുന്ന അവസ്ഥത മുമ്പുടായില്ല.

4-മത്തെ ദിവസം കേരളത്തിൽ കോവിഡ്-19ൻെറ നില-രോഗികൾ 468,ഭേദമായവർ-342,ചികിത്സയിൽ-123,നീരിക്ഷണത്തിൽ-20127,മരണം -3എന്നിങ്ങയാണ്. എങ്കിൽ ലോകത്തെ കാര്യം ഒന്ന് ആലോചിച്ചുനോക്കു.രാജ്യം-193,മരണം205865,രോഗബാധിതർ-2965357,ഭേദമായവർ-871313എന്നിങ്ങനെയുമാണ് കണക്ക്.എല്ലാവരും സമൂഹത്തിൽ നിന്ന് അകന്നു നിൽക്കാം വീട്ടിനുളളിൽ സന്തോഷത്തോടെ കഴിഞ്ഞുകൂടാം,പ്രതിരോധത്തിൽ പങ്കാളിയാക്കാം കൈ അക്കലത്തിൽ നിന്നൊരു കൈതാങ്ങ്,ഒരുമയോടെ തുരത്താം കൊറോണയെ

അനഘ മനോജ്
10എ ഗവ.ഹൈസ്കുൾ തങ്കമണി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം