സെന്റ് ആഗ്നസ് എച്ച്.എസ്സ്.മുട്ടുചിറ/അക്ഷരവൃക്ഷം/കൊറോണ വൈറസ്
കൊറോണ വൈറസ്
ചൈനയിലെ വുഹാൻ നഗരത്തിൽ ഉൽഭവിച്ചു ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കിയിരിക്കുകയാണ് കൊറോണ വൈറസ്. എന്താണ് കൊറോണ?. വൈറസുകളുടെ ഒരു വലിയ കൂട്ടമാണ് കൊറോണ.മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് വന്നിരിക്കുന്നത്. വളരെ വിരളമായിട്ടാണ് ഈ വൈറസുകൾ മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരുന്നത്. കോവിഡ് 19എന്നാണ് കോറോണയുടെ മറ്റൊരു പേര്. മനുഷ്യശരീരത്തിൽ D.N.A വൈറസും R.N.A വൈറസും ഉണ്ട്. നിപ്പ, കൊറോണ തുടങ്ങിയ വൈറസുകളെല്ലാം R.N.A വൈറസുകളാണ്. ഇതിനെ ശാസ്ത്രഞ്ജൻമാർ സുനോട്ടിക് എന്നാണ് വിശേഷിപ്പിക്കുന്നത്.2019ൽ ആണ് ആദ്യമായി ഈ രോഗം കണ്ടെത്തുന്നത്.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |