എ.എം.എൽ.പി.എസ്. ചെങ്ങര/അക്ഷരവൃക്ഷം/അന്നത്തെ ചിന്തയും ഇന്നത്തെ കോറോണയും ലേഖനം
അന്നത്തെ ചിന്തയും ഇന്നത്തെ കോറോണയും
മുസ്ലിമിന്റെയും അഭയകേന്ദ്രമാണ് മദീന... ഏതൊരു കാര്യത്തിനുള്ള പരിഹാരവും അവിടം തന്നെയാണ്, എത്ര വലിയ മഹാമാരിയും തടുക്കാനും ചെറുക്കാനും 1400 വർഷങ്ങൾക്ക് മുമ്പ് തന്നെ മുത്ത് റസൂൽ നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഖലീഫ ഉമറിന്റ ഭരണകാലം.. തന്റെ ഭരണ സമയത്ത് ഖലീഫ ഉമർ സിറിയയിലേക്ക് ഒരു യാത്ര പുറപ്പെട്ടു.... വഴിമധ്യേ സിറിയയുടെ അന്നത്തെ അവസ്ഥയെ കുറിച്ച് വിവരം ലഭിച്ചു... അന്ന് ആ സമയം സിറിയയിൽ പ്ലേഗ് എന്ന മഹാമാരി പടർന്നുപിടിക്കുന്ന കാലമായിരുന്നു.. അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന അബ്ദുറഹ്മാൻ ഇബ്നു ഔഫ്(റ ) പറയുകയുണ്ടായി. ഞാൻ മുത്ത് നബി തങ്ങൾ പറയുന്നതായി കേട്ടിട്ടുണ്ട്: "ഏതെങ്കിലും ഒരു നാട്ടിലോ രാജ്യത്തോ പടർച്ച വ്യാധി ഉണ്ടായാൽ ആ നാട്ടിൽ പോകുന്നതും അവിടെയുള്ളവർ മറ്റൊരു നാട്ടിൽ പോകുന്നതും കർശനമായി നിരോധിച്ചിരിക്കുന്നു" ഇത് കേട്ടതും ഖലീഫ ഉമർ തിരിച്ചു മദീനയിലേക്ക് തന്നെ വരിക ചെയ്തു... ഇന്നത്തെ അവസ്ഥ വിലയിരുത്തിയാൽ തന്നെ നമുക്ക് മനസ്സിലാക്കാൻ കഴിയും 1400 വർഷങ്ങൾക്ക് മുമ്പുള്ള ഈ വാക്കുകളുടെ പ്രസക്തി... ചൈനയിൽ പടർന്നു പിടിച്ച ഈ മഹാമാരി അവിടെനിന്നും കോവിഡ് 19 ബാധിച്ച ചില ആൾക്കാർ ഇറ്റലിയിൽ പോവുകയും ഇറ്റലിയിൽ നിന്നും ഇന്ത്യയിൽ വരികയും അതുപോലെ മറ്റുള്ള രാജ്യങ്ങളിൽ യാത്ര പോവുകയും ചെയ്തു അതുകൊണ്ടാണ് കോവിഡ് 19 ഇങ്ങനെ പടർന്നുപിടിക്കാൻ കാരണം... ഇന്ന് കോവിഡ് 19 ഇല്ലാത്ത രാജ്യങ്ങൾ വളരെ വിരളമാണ് ഇങ്ങനെ പടർന്നു പിടിക്കാതിരിക്കാൻ ഉള്ള ഏക മാർഗ്ഗം യാത്രകൾ ഒഴിവാക്കുക എന്നത് മാത്രമാണ്... അതിന്റെ ഭാഗമായി എയർപോർട്ടുകൾ അടച്ചിടുക തന്നെ വേണം.. ആവശ്യ സാധനങ്ങൾ വാങ്ങാനോ ഹോസ്പിറ്റലിൽ പോവാനോ മറ്റ് അത്യാവശ്യ കാര്യങ്ങൾ മാത്രം പുറത്തിറങ്ങിയാൽ മതിയാകും... ഇതിനായുള്ള പ്രതിവിധി ജയ്സൺ യാനോവിറ്സ് എന്ന ഇറ്റാലിയൻ പൗരന്റെ വാക്കുകൾ പരിശോധിച്ചാൽ തന്നെ നമുക്ക് മനസ്സിലാക്കാം.. കോവിഡ് 19 കുറിച്ച് അദ്ദേഹം പറയുന്നു " നിങ്ങളുടെ പ്രദേശത്തെ ആളുകൾക്ക് രോഗം വന്നിട്ടുണ്ടെങ്കിൽ അതിനർത്ഥം വൈറസ് പടരുന്നു എന്നാണ്... നിങ്ങൾ ഒരുപക്ഷേ ഞങ്ങളേക്കാൾ പിറകിൽ ആയിരിക്കും.. അതുകൊണ്ടുതന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രമിക്കുക... വരില്ലെന്ന ചിന്തയക്കൾ വരാതിരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുക.. വ്യക്തി ശുചിത്വവും പാലിക്കുക... കഴിവതും വീട്ടിൽ നിന്നും പുറത്തിറങ്ങാതെ വൃത്തിയോടെ ശുചിത്വത്തോടെ വീട്ടിൽതന്നെ ഇരിക്കുക
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |