മുകളിൽ നീലാകാശത്ത്
ഉരുണ്ടുകൂടി
കാർമേഘം,
താഴെ മണ്ണിൻ
തീച്ചൂടെല്ലാം
അലിഞ്ഞുപോയി വേഗത്തിൽ
കുഞ്ഞു മനസ്സിൽ
സന്തോഷം
തിരതല്ലുന്നു കടലോളം.
കർഷകരെല്ലാം
ആഹ്ലാദത്തിൽ .
കുന്നിൻ ചെരുവിൽ
കൈത്തോട്ടിൽ ,
കടലിൻ നടുവിൽ,
കാടുകളിൽ
ഇടമുറിയാതെ
പെയ്യുന്നു
മഴ മഴ മഴ മഴ
താളത്തിൽ