എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/നൂതനകേരളം

18:06, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൂതനകേരളം


ദൈവത്തിൻ സ്വന്തം നാടെന്നു
ചൊല്ലുമെൻ കൊച്ചു കേരളം
അധികാര ഭാവങ്ങൾ മിന്നിമാഞ്ഞു
കൊണ്ടിരിക്കുമാ നമ്മുടെ കേരളം
നന്മയും സന്തോഷവും കൂടെ ചേർന്നു
കേരളീയർ വാണ സുവർണകാലം
എവിടെയോ വച്ചൊരു കാൽച്ചുവട്ടിൽ
ഒലിച്ചുപോയി നന്മയുടെ വെള്ള മണ്ണ്
മിച്ചം കിടപ്പതോ ചോര പുരണ്ട
അതി ക്രൂരതകാട്ടും ചുവന്ന മണ്ണ്
പണമെന്ന പേപ്പർ തുണ്ടിനുമീതെ
പരുന്തും പറക്കുവാനിടവരില്ലല്ലോ
നാം വാഴും ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ
പ്രകൃതി പറയും സത്യവുമതല്ലയോ.
  
 

അലൻ
2 A എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത