ഗവ. എച്ച് എസ് കുറുമ്പാല/അക്ഷരവൃക്ഷം/പരിസ്ഥിതി

17:02, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haseenabasheer (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

ഒരു വിത്ത് നടുന്നു നാം
നാളെ ഈ ഭൂമിയിൽ
ഒരു വസന്തോത്സവം തീർക്കാൻ

മറയുന്ന മാമഴയെ
മയങ്ങുന്ന ജലാശയത്തെ
ഒക്കെ നമുക്ക് വിളിച്ചുണർത്താം

കനിവറ്റ കാലം കരിച്ച ഭൂമിയെ
നമുക്ക് വീണ്ടെടുക്കാം
അകലെ മറഞ്ഞോമൽ ശലഭങ്ങളെ
തുമ്പികൾ കിളികളെയും തിരിച്ചു കിട്ടാൻ

പുഴകൾ ഒഴുകിയ വഴികൾ നാം
അതിരുകെട്ടി വച്ചതാ
കുന്നിടിച്ചു നിരത്തി നാം

പുഴകളൊക്കെ നികത്തി നാം
കൃഷിയിടം നികത്തി നാം
പണിതു കൂട്ടി രമ്യ ഹർമങ്ങൾ
നീരുറവയൂറ്റി നേടി
കോടികൾ നാം

തിരിച്ചു പിടിക്കാം നമുക്കീ
മണ്ണിനെ നല്ല നാളെക്കായി

 
മുബഷിറ പി പി
5 ജി എച്ച് എസ് കുറുമ്പാല
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - haseenabasheer തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത