ജി.എൽ.പി.സ്കൂൾ പരിയാപുരം/അക്ഷരവൃക്ഷം/കൊറോണ/കോവിഡ് - 19

16:03, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ/കോവിഡ് - 19 <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ/കോവിഡ് - 19

മനുഷ്യരിലും മൃഗങ്ങളിലും രോഗം പരത്തുന്ന വൈറസാണ് കൊറോണ . കൊറോണ കുടുംബത്തിൽ ജനിതക മാറ്റം സംഭവിച്ച് പുതിയതായി രൂപപ്പെട്ട വൈറസ് പരത്തുന്ന രോഗമാണ് കൊവിഡ് - 19. ഇതിന് പ്രതിരോധ മരുന്ന് ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. ചൈനയിലെ വുഹാൻ പ്രവിശ്യയിലാണ് ഈ വൈറസിനെ ആദ്യമായി കണ്ടെത്തുന്നത്. 2019 - അവസാന കാലഘട്ടത്തിൽ കണ്ടെത്തിയത് കൊണ്ടാണ് ഇതിന് കൊവിഡ് - 19 എന്ന പേര് വന്നത്. രോഗലക്ഷണങ്ങൾ :


ക്ഷീണം, വരണ്ട ചുമ, പനി, ശ്വാസതടസ്സം എന്നിവയാണ് പൊതു ലക്ഷണങ്ങൾ .

രോഗം പകരുന്ന രീതി :


വൈറസ് ബാധിച്ചവർ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മറ്റുള്ളവരിലേയ്ക്ക് രോഗം പകരാം. രോഗിയുടെ സമീപമുള്ള വസ്തുക്കളിൽ വീഴുന്ന സ്രവങ്ങളിൽ നിന്നും രോഗം പകരാം. ഇത്തരം ഇടങ്ങളിൽ സ്പർശിച്ചതിന് ശേഷം കണ്ണിലോ മൂക്കിലോ വായിലോ തൊടുമ്പോഴാണ് വൈറസ് മറ്റൊരാളുടെ ശരീരത്തിലെത്തുക. വൃദ്ധജനങ്ങളിൽ രോഗം ഗുരുതരമാകാൻ സാധ്യത വളരെ കൂടുതലാണ്. രോഗം ബാധിക്കുന്ന ആറിൽ ഒരാൾ എന്ന കണക്കിലാണ് ഗുരുതരമാവുക. പുതിയ രോഗം വന്ന് കുറച്ച് മാസം കഴിയുമ്പോഴേക്കും ലോകത്താകമാനം മരണ സംഖ്യ രണ്ട് ലക്ഷം കടന്നു . രോഗം വരാതെ നോക്കുകയാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതിരോധം.

പൂനം
3 A ജി.എൽ.പി.സ്കൂൾ പരിയാപുരം
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം