സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ

15:59, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Asokank (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ആരോഗ്യം


ഒരിടത്ത് രണ്ട് ആത്മാർത്ഥ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഒരുവന് പച്ചക്കറികളും പഴവർഗ്ഗങ്ങളും പയറുവർഗങ്ങളും ആയിരുന്നു ഇഷ്ടം. അപരന് ജംഗ് ഫുഡ് ആയിരുന്നു ഇഷ്ടം. ഒരുനാൾ അവർ പിരിഞ്ഞു... അവർ അവരുടെ ഭക്ഷണശൈലി മാറ്റിയില്ല. ഒരുവൻ ആരോഗ്യവാനായി മാറി. അപരന്റെ ആരോഗ്യനില ഗുരുതരമായി മാറിക്കൊണ്ടിരുന്നു. നാളുകൾ കടന്നുപോയി.... ഒരുദിനം അവർ ആശുപത്രിയിൽ കണ്ടുമുട്ടി... ജോസഫ് എന്ന പഴങ്ങളും പച്ചക്കറികളും കഴിച്ചവൻ ഡോക്ടർ ആയി മാറി.... രമേഷ് എന്ന ജംഗ് ഫുഡ് കഴിച്ചിരുന്ന ഓഫീസറുമായി അവർ സംഭാഷണത്തിലേർപ്പെട്ടു... ജോസഫ് ചോദിച്ചു : നീ നിന്റെ ഭക്ഷണ ശൈലി മാറ്റിയോ ?

രമേഷ് പറഞ്ഞു: ഇല്ല
ജോസഫ് ചോദിച്ചു : നീയെന്തിനാണ് ആശുപത്രിയിൽ വന്നത്? രമേശ് പറഞ്ഞു : ജങ്ക് ഫുഡ് കഴിച്ച് ഞാനൊരു രോഗി ആയി മാറി മാറി അതുകൊണ്ട് ആശുപത്രിയിൽ കിടക്കാൻ വന്നതാണ്. ജോസഫ് പറഞ്ഞു ഇനിയും നിനക്ക് ജങ്ക് ഫുഡ് മാറ്റി എന്നെപ്പോലെ പച്ചക്കറികളും പഴങ്ങളും പാലും പാലുൽപ്പന്നങ്ങളും കഴിച്ച് ആരോഗ്യവാനായി ആശുപത്രി വിടാം. രമേഷ് ചോദിച്ചു : നിനക്ക് അസുഖം വല്ലതും ഉണ്ടോ? തോമസ് പറഞ്ഞു: ഇല്ല, നിന്റെ അമ്മയ്ക്ക് സുഖമാണോ ? രമേശ് പറഞ്ഞു അമ്മയ്ക്ക് സുഖം തന്നെ.... അപ്പോൾ രമേഷിന്റെ ഭാര്യ വന്നു.. ജോസഫ് ചോദിച്ചു : ഭാര്യയുടെ പേര് എന്താണ് ? രമേശ് പറഞ്ഞു റാണി എന്നാണ് പേര്... അപ്പോൾ കൂടെ ഉണ്ടായിരുന്ന ഡോക്ടർ ചോദിച്ചു : ഇത് ജോസഫ് ഡോക്ടറുടെ ഫ്രണ്ട് ആണോ... അപ്പോൾ തോമസ് പറഞ്ഞു അതേ സാർ... ഇവൻ കുട്ടിക്കാലം മുതൽ ജങ്ക് ഫുഡ് മാത്രമാണ് കഴിച്ചിരുന്നത് പച്ചക്കറികൾ പഴവർഗങ്ങൾ ഒന്നും എന്നും അവൻ കഴിയില്ലായിരുന്നു. ജങ്ക് ഫുഡ് മാത്രമായിരുന്നു അവനു പ്രിയം. പച്ചക്കറികൾ പഴവർഗങ്ങൾ കൊടുത്താൽ അവൻ തട്ടിക്കളയും ആയിരുന്നു. ഒരു ദിവസം അവൻ അവൻ സ്കൂളിൽ സ്കൂളിൽ തലകറങ്ങി വീണു. അന്ന് അവനെ ആശുപത്രിയിൽ കൊണ്ടുപോയി അവനെ നോക്കിയശേഷം ഡോക്ടർ അവൻറെ അച്ഛനോട് ചോദിച്ചു : ഇവൻ ജങ്ക് ഫുഡ് കഴിക്കാറുണ്ടോ ?

അച്ഛൻ പറഞ്ഞു : ഉവ്വ് . അവൻ കഴിക്കാറുണ്ടായിരുന്നു. ഡോക്ടർ പറഞ്ഞു ഇവൻ ഇപ്പോൾ ജങ്ക് ഫുഡിന് അഡിക്റ്റായി ഒരു രോഗിയായി. രണ്ടുമൂന്നു ദിവസം ആശുപത്രിയിൽ അഡ്മിറ്റായി.. ഇത് പത്തിൽ പഠിക്കുമ്പോഴായിരുന്നു. പിന്നെ ഞങ്ങൾ ഇപ്പോൾ ഇവിടെവച്ചാണ് കാണുന്നത്... ജോസഫ് ഡോക്ടർ രമേശിനോട് ജങ്ക് ഫുഡ് കഴിക്കുന്നതിന്റെ ദൂഷ്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ആക്കി... നമ്മുടെ ശരീരത്തിന് ആവശ്യമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ ഭക്ഷണം വിറ്റാമിൻസ് മിനറൽസ് പ്രോട്ടീൻ കാർബോഹൈഡ്രേറ്റ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞു മനസ്സിലാക്കി.... അങ്ങനെ രമേശും ഭാര്യയും വീടുകളിലേക്ക് മടങ്ങി.. അവർ കുടുംബസമേതം ആരോഗ്യത്തോടെയും സന്തോഷത്തോടെയും വളരെക്കാലം കാലം ജീവിച്ചു.......

.
അലൻ ലിയോ
5 A സെന്റ് ആന്റണീസ് യു.പി.എസ്. ഇടമറുക്
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ