യുദ്ധം


യുദ്ധം
പടയാളികൾ ഇല്ലാത്ത യുദ്ധം .....
പടനായകരില്ലാത്ത യുദ്ധം .......
    ലോകപോലീസും തോറ്റ യുദ്ധം ...
    ലോകം മൊത്തം വ്യാപിച്ച യുദ്ധം ...
ആരോഗ്യ വകുപ്പ് തോറ്റ യുദ്ധം ....
ആദ്യമായ് ലോകം കണ്ട യുദ്ധം ....
   പ്രകൃതിയെ ഇല്ലാതാക്കിയവരെ
   പ്രകൃതിയാൽ സൃഷ്ടിച്ച യുദ്ധം ...
ഒറ്റയാൾ പോരാട്ടം കൊണ്ട്
ഒറ്റുകാർ തോറ്റോടിയ യുദ്ധം ...
     ലോകജനത അവന്റെ മുന്നിൽ
     തോറ്റോടിയപ്പോൾ ......
ജനം ആർത്തു വിളിച്ചു പറഞ്ഞു ...
           -ഇത്
"കൊറോണ യുദ്ധക്കാലം "

 

നിഹില നൗഫൽ കെ കെ
4 B എ എം എൽ പി എസ് കോർമന്തല
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത