ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/രേവതിയ‌ുടെ കൊറോണക്കാലം

14:25, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രേവതിയ‌ുടെ കൊറോണക്കാലം

വലിയ ക‌ുസ‌ൃതിക്കാരിയാണ് രേവതി. എപ്പാഴ‌ും മ‌ുറ്റത്ത‌ും റോഡില‌ുമിറങ്ങി മണ്ണ‌ുവാരി കളിക്ക‌ുകയാണ് അവള‌ുടെ ജോലി. " എന്താ ഇത് രേവതി...... നീ ഇങ്ങനെ മണ്ണ് വാരി കളിക്കര‌ുതേ....ഒന്നാമത് കൊറോണക്കാലമാ........" അമ്മ ദേഷ്യത്തോടെ പറഞ്ഞ‌ു. ഇത് കണ്ട‌ുകൊണ്ട് നിൽക്ക‌ുകയായിര‍ുന്ന രേവതിയ‌ുടെ ചേച്ചി മാള‌ു അവളെ എട‌ുത്ത് അകത്ത് കൊണ്ട‌ു പോയി ക‌ുളിപ്പിച്ച് പ‌ുതിയ ഉട‌ുപ്പൊക്കെ ഇട‌ുവിച്ച് വീട്ടിനകത്ത് ഒരിടത്ത് ഇര‌ുത്തി. അപ്പോഴാണ് ക‌ുറേ ഉദ്യോഗസ്ഥർ അവിടേയ്‌ക്ക് വന്നത്. അവർ രേവതിയ‌ുടെ കൈകളിലേകേകേ ക‌ുറച്ച് മാസ്‌ക്ക‌ുകള‌ും സാനിട്ടറൈസറ‌ും ഒപ്പം ക‌ുറച്ച് പച്ചക്കറികൾ അടങങിയ ഒര‌ു കിറ്റ‌ും കൊട‌ുത്ത‌ു. അമ്മ അതൊക്കെ വാങ്ങി അകത്തേക്ക് കൊണ്ട് വച്ച‌ു. ഇതൊക്കെ എന്താണെന്ന് അറിയാതെ നിൽക്ക‌ുകയാണ് രേവതി. അവൾ അമ്മയോട് ചോദിച്ച‌ു, " അമ്മേ, എന്താ ഇതൊക്കെ....? " അമ്മ പറഞ്ഞ‌ു, " അതേ, മോള് മണ്ണ് വാരി കളിക്ക‌ുന്ന‌ുവെന്നറിഞ്ഞ് വന്ന മാമൻമാരാണ് അവരൊക്കെ. നിനക്കാ കൈ കഴ‌ുകാൻ സാനിട്ടറൈസറ‌ും മ‌ുഖവ‌ും വായ‌ും മറയ്‌ക്കാൻ മാസ്‌ക്ക‌ുമാണ് അവർ തന്നത്. ഇനി നീ മണ്ണ് വാരി കളിച്ചാൽ പിടിച്ച‌ു കൊണ്ട് പോക‌ുമെന്ന‌ും അവർ പറഞ്ഞ‌ു. " ഇതൊക്കെ കേട്ട് പേടിച്ച രേവതി പ‌ുറത്തിറങ്ങാതെ വീട്ടിനകത്ത‌ിര‌ുന്ന് കളിക്കാൻ ത‌ുടങ്ങി.

സരസ്വതി ഗോപാൽ ജി
9C ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കഥ