കോവിഡ് എന്ന വൈറസിനാൽ
വിഷലിപ്തമായ വായു
തന്റെ കരാളഹസ്തങ്ങളുയർത്തി
വിവിധരൂപഭാവങ്ങളിൽ
മാനവരാശിക്കുനേരെ പാഞ്ഞടുക്കുന്നു
ലോകരാജ്യങ്ങൾ ഞെട്ടി വിറക്കുന്നു
പ്രതിരോധ പ്രവർത്തനങ്ങൾ സജ്ജമാക്കുന്നു
സാമൂഹിക അകലം,വ്യക്തി ശുചിത്വം
പരിസര ശുചിത്വം എന്നീ മാർഗ്ഗങ്ങളോതി
രാക്ഷസ രൂപത്തെ തളയ് ക്കുവാൻ ശ്രമിക്കുന്നു
ലോകത്തിന്റെ വിവിധ കോണുകളിലിരുന്ന്
കൊറോണയെന്ന രാജകുമാരി
മനുഷ്യാദ്ധ്വാനത്തിന്റെ ഗർവ്വിനെ
വായ് പൊളിച്ച് നോക്കുന്നു
ആഹ്ളാദമില്ലാതെ ചിരീക്കുന്നു