ഗവ. എസ്..എൽ.പി.എസ്.കൊടുമൺ/അക്ഷരവൃക്ഷം/തത്തയും - കുട്ടിയും

13:56, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abubakera (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തത്തയും -കുട്ടിയും <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തത്തയും -കുട്ടിയും

ഒരു ദിവസം നാട്ടിലെങ്ങും ഒരു പകർച്ചവ്യാധി വന്ന് പടർന്നു.ഈ സമയത്ത് എല്ലാവരും വീടുകളിൽ കഴിഞ്ഞുകൂടിയിരുന്നു . ഒരു ദിവസം ഒരു കുട്ടി അമ്മയറിയാതെ പുറത്തേക്കിറങ്ങി . അവൻ നടന്ന് വീടിന് അടുത്തുള്ള ഒരു മരത്തിൻ്റെ ചുവട്ടിൽ എത്തി അവിടെ മരത്തിൻ്റെ കൊമ്പിൽ ഒരു തത്തയെ കണ്ടു . അത് അവിടെയിരുന്ന് ഉറങ്ങുകയായിരുന്നു . അവൻ തത്തയെ മരത്തിൽ നിന്നും പിടികൂടി വീട്ടിലേക്ക് നടന്നു .

വീട്ടിൽ ചെന്ന അവൻ തത്തയെ അമ്മക്ക് കാണിച്ചു കൊടുത്തു. അമ്മ ചോദിച്ചു തത്തയെ എവിടുന്നു കിട്ടി ? എന്തിനാണ് ഇതിനെ ഇവിടെ കൊണ്ടുവന്നത് ? അവൻ പറഞ്ഞു ഇതിനെ നമ്മുടെ മരത്തിൽ നിന്നും കിട്ടിയതാണ് . ഇതിനെ വളർത്താൻ ഒരു കൂടുവേണം അതിന് അമ്മ പൈസ തരണം .

അവൻ അമ്മ തന്ന പൈസ കൊണ്ട് തത്തക്ക് ഒരു കൂടും ഭക്ഷണം കഴിക്കുവാനായി ഒരു പാത്രവും വാങ്ങി . അവൻ തത്തക്ക് മിട്ടു എന്ന് പേര് വിളിച്ചു . ദിവസങ്ങൾ കടന്നു പോയി . ഒരു ദിവസം അവൻ മുറ്റത്ത് ഇരുന്നപ്പോൾ തൻ്റെ വീടിനു മുകളിലൂടെ കുറെ തത്തകൾ പറന്നു കളിക്കുന്നത് അവൻ കണ്ടു .അപ്പോൾ അവൻ മിട്ടുവിനെ നോക്കി , മിട്ടുവിനെ കണ്ട അവന് വല്ലാത്ത സങ്കടം തോന്നി. തൻ്റെ തത്തക്കും ഇതുപോലെ പറന്നു നടക്കാൻ ആഗ്രഹം കാണില്ലേ?ഒട്ടും വൈകാതെ അവൻ മിട്ടുവിനെ തുറന്നുവിട്ടു . അത് പറന്നു പോകുന്നത് അവൻ സന്തോഷത്തോടെ നോക്കിനിന്നു . എന്നാൽ കുറച്ചു സമയം കഴിഞ്ഞു മിട്ടു അവൻ്റെ അടുക്കൽ തിരിച്ചു വന്നു . അവന് വലിയ സന്തോഷം തോന്നി .

അവൻ പിന്നീട് ഒരിക്കലും മിട്ടുവിനെ കൂട്ടിൽ അടച്ചില്ല ......
അക്ഷയ് എം കുറുപ്പ്
2A ഗവ.എസ്.എൽ.പി.എസ്.കൊടുമൺ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ