ഇന്നും തോരാതെ
ഉള്ളിലൊരു മഴ പെയ്യുന്നുണ്ട്
ചിലപ്പോൾ വിശപ്പിന്റെ വിളിയിൽ
കണ്ണീർമഴയായിരിക്കും
അമ്മയുടെ മുഖത്ത്
എപ്പോഴും പെയ്യാത്ത കാർമേഘവും
അച്ഛൻ കലി തുള്ളി വീശും
തുലാവർഷ കാറ്റുപോലെ
ഇന്നും മഴയാണ് ഓർമകളിൽ തോരാതെ
സിയ ബിനോജ്
4 A എ യു പി എസ് ദ്വാരക മാനന്തവാടി ഉപജില്ല വയനാട് അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത