സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കൊറോണ വൈറസ്

10:58, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pvp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ വൈറസ്

ലോകത്തെ ഭീതിയിലാഴ്ത്തി കൊണ്ടിരിക്കുകയാണ് മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസിനെ ഭയക്കേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് വളർന്നുകൊണ്ടിരിക്കുകയാണ് . ഒത്തിരി ആളുകൾ ഈ വൈറസിന് ഇരയായിരുന്നു. ചൈനയിൽ മാത്രമായി ഇരുപതിനായിരത്തിലധികം ആളുകൾ വൈറസ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട് . 210 ലധികം രാജ്യങ്ങൾ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയിലാണ് ഏറ്റവുമധികം രോഗികളും അതുപോലെ തന്നെ മരണം സ്ഥിരീകരിച്ചി രിക്കുന്നതും. ഈയൊരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നും അറിഞ്ഞിരിക്കണം. പലർക്കും ആശങ്ക ഉണ്ടാകും. എന്താണ് കൊറോണ വൈറസ് എന്ന് മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ചാൽ കിരീടത്തിന്റെ രൂപത്തിലാണ്. ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് ഈ വൈറസിന് നൽകി. പനി ചുമ ശ്വാസതടസ്സം തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകും. ഈ വൈറസ് ശരീരത്തിലേക്ക് കയറുന്നതും അത് തിരിച്ചറിയുന്നതും ഉള്ള സാവകാശം 14 ദിവസമാണ് . 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. ഇതിനകം തന്നെ ജപ്പാൻ, തായ്‌ലൻഡ്, ഹോങ്കോങ് കൊറിയ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങൾ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് . 2019 ലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത് അതുപോലെതന്നെ ഈ വൈറസിന് എതിരായി ഇതുവരെ ഫലപ്രദമായ മരുന്നുകളൊന്നും കണ്ടെത്തിയിട്ടില്ല. കൊറോണ വൈറസിന്റെ പിടിയിൽ പെടാതെ നമുക്ക് ജാഗ്രതയുള്ളവരാകാം.

അസിൻ ജെ. പൂക്കോട്ടിൽ
V A സെന്റ് പോൾസ് ഹൈസ്കൂൾ മുത്തോലപുരം
കൂത്താട്ടുകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം