എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കൊറോണ തൻ സമ്മാനം
{BoxTop1 | തലക്കെട്ട്= കൊറോണ തൻ സമ്മാനം | color= 3 }}
ആ ഒരൊറ്റ ചോദ്യത്തിന് മുന്നിൽ ഞാൻ
വീണത് ഭൂതകാലത്തിന്റെ ഉള്ളറയിലേക്കു
മറവി തൻ ഗർത്തത്തിലായിരുന്നവയെ
ഓർമ്മകളായി പൊടിതട്ടി എടുത്തു
അവയിൽ ചിലതെല്ലാം
തെളിഞ്ഞിടുന്നു നവരത്നങ്ങളായി
മറവി തൻ ശവപ്പറമ്പിൽ
കുഴിച്ചുമൂടിയ പലതും
നനുത്ത മഞ്ഞിൻ കണങ്ങളായി
മുത്തുപോലെ തിളങ്ങിടുന്നു .
കണ്ടു ഞാനവിടെ കാലത്തിനൊളിപ്പിക്കാനാവാത്ത
കർക്കിടകത്തിന്റെ നന്മയും തിന്മയും രുചിയും ഗന്ധവും .
ഇന്നും ഞാൻ അറിയുന്നു ആസ്വദിക്കുന്നു ആ നല്ല
നാളിന്റെ ഓർമ്മകളി ലോക്ക് ടൗണിന്റെ മറവിൽ .