എസ്.എച്ച്.ജി.എച്ച്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/പ്രകൃതി സംതുലനം
പ്രകൃതി സംതുലനം
പ്രകൃതി അമ്മയാണ് . ആദരവോടെ,സ്നേഹത്തോടെ മാത്രം സമീപിക്കുക. മറിച്ച് നാശത്തിന്റെതാണ് നമ്മുടെ സമീപനമെങ്കിൽ അവൾ സംഹാരരൂപണിയായി മാറും. പ്രകൃതിസംരക്ഷണം ഇന്ന് ലോകവ്യാപകമായ ഒരു പ്രശ്നമാണ് . എന്തുകൊ ണ്ടെന്നാൽ ജീവന്റെ നിലനിൽപ്പ് പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. നിരന്തരമായ മനുഷ്യസമ്മർദ്ദത്തിന് വിധേയയായിക്കൊണ്ടിരിക്കുകയാണ് പ്രകൃതി. ഒരിക്കലും തിരിച്ചു കിട്ടാനാകാത്ത എത്രയോ സസ്യവംശങ്ങളേയും മൃഗപക്ഷി വംശങ്ങളെയും നാം നശിപ്പിച്ചുകഴിഞ്ഞു. അനിയന്ത്രിതമായ ജനപ്പെരുപ്പം, അതിദ്രുതം സംഭവിച്ചുകൊണ്ടിരിക്കുന്ന നഗരവത്ക്കരണം, വ്യവസായങ്ങളുടെ വളർച്ച, നമ്മുടെ ഒരിക്കലും അടങ്ങാത്ത ദുര,അറിവില്ലായ്മ ഇവയെല്ലാം ചേർന്ന് നമ്മുടെ പ്രകൃതിയുടെ മുഖഛായതന്നെ മാറ്റികൊണ്ടിരിക്കുന്നു. പലകാരണങ്ങളുടെയും പേരിൽ വന നശി കരണം വൻതോതിൽ നടന്നുകൊണ്ടിരിക്കുന്നു. ആരെയും പേടിക്കാതെ മാലിന്യ ങ്ങൾ നാടിന്റെ ജീവനാഡികളായ ഒഴുക്കിവിടുന്നു. അന്തരീക്ഷം വിഷമയമായിത്തീർന്നി രിക്കുന്നു. പ്രപഞ്ചത്തിന്റെ അടിസ്ഥാനനിയമമാണ് സമതുലിതാവസ്ഥ. അഥവാ ബാ ലൻസ് . മഹാഗോളങ്ങൾ മുതൽ ചെറുകീടങ്ങൾ വരെ, ഈ നിയമത്തിൽ അധിഷ്ഠി തമാണ് . പരസ്പരബന്ധിതമായ ഈ നിയമത്തെ തകർക്കുകയാണ് പരിസ്ഥിതി നശീകരണത്തിലൂടെ നാം ചെയ്യുന്നത് . മനുഷ്യൻ ആവീർഭവിക്കുന്നതിന് അനേ കകോടി വർഷങ്ങൾക്ക്മുമ്പ് തന്നെ പ്രകൃതി തന്റെ കർമ്മപഥത്തിൽ എത്തിയിരുന്നു. മനുഷ്യൻ ആവിർഭവിച്ചശേഷവും അവന്റെ നിലനിൽപ്പ് പുർണ്ണമായും നിസ്സാരമായ അണുജീവി മുതൽ മഹാവൃക്ഷങ്ങൾ വരെയുള്ള അനേകം ജന്തുസസ്യങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത് . പ്രകൃതിയിൽ ആഹാരം ഉൽപാദിപ്പിക്കുന്നത് സസ്യങ്ങൾ മാത്രമാണ് . ബാക്കിയെല്ലാവരും ഉപഭോക്താക്കൾ മാത്രമാണ് . വനനശീകരണത്തി ലുടെ ഈ ഉൽപാദകരുടെയും ഉപഭോക്താക്കളുടെയും പരസ്പരാശ്രയത്വം തകിടം മറിഞ്ഞു. മരങ്ങൾ വെട്ടിനശിപ്പിച്ചുകൊണ്ട് മനുഷ്യൻ പ്രകൃതിയുടെ സംതുലിതാവസ്ഥ തകരാറിലാക്കി. അതോടെ കാലാവസ്ഥയും,അന്തരീക്ഷ വ്യതിയാനങ്ങളും താറു മാറായി,ഒന്നിനും ഒരു നിശ്ചിതാവസ്ഥയില്ലാതായി. മഴ,പേമാരിയായും,പ്രളയമായും പരിണമിക്കുന്നു. വേനൽ കൊടും ചുടായി കത്തിജ്വലിക്കുന്നു. ഭുമിയിലെ ജീവിതം അസാധ്യമായിക്കൊണ്ടിരിക്കുന്നു. ഇനിയും ഇൗ അവസ്ഥയ്ക്ക് മാറ്റമുണ്ടായില്ലെങ്കിൽ,പ്രകൃതിയുടെ സംതുലിതാവസ്ഥ നഷ്ടപ്പെടുത്തിയാൽ, ജീവൻ ആവിർഭവിക്കാതിരുന്ന യുഗാന്തരങ്ങൾ പിന്നിലേയ്ക്ക് പോകുകയില്ലേ....??????
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം |