നീ കൊന്നൊടുക്കുന്ന ജീവനുകളുടെ
എണ്ണം വർദ്ധിച്ചുവരുന്നു
നീ ഇത്രെയും ശക്തിയാർജ്ജിച്ചു
മുന്നോട്ടു വരുന്നു
പക്ഷെ നിനക്ക് നിരാശയായിരിക്കും ഫലം
കാരണം,മലയാളികൾ ,അവർ തനിച്ചല്ല
ഒപ്പമുണ്ട് ,കൂടെയുണ്ട്,മുന്നിലുണ്ട്
ഒരേ മനസ്സായി ,ഒരുമയോടെ ....
നിന്നെയും ഞങ്ങൾ അതിജീവിക്കും
നിന്റെ പ്രതീക്ഷയെല്ലാം വിഫലമാകും
നിന്നെ തുരത്താൻ തയ്യാറായി
ഒറ്റക്കെട്ടായി ഞങ്ങൾ മുന്നിലുണ്ട്
നിനക്ക് പടിയിറങ്ങേണ്ടിവരും ;തീർച്ച