ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/കൊവിഡ് 19
കൊവിഡ്_19
ലോകത്തെ ഭീതിയിലാക്കിയ ഒരു രോഗമാണല്ലോ കൊവിഡ്_19 ഇത് ഉത്ഭവിച്ചത് ചൈനയിലെ വുഹാനിൽ നിന്നാണ്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ചൈനക്കാർക്ക് ഭക്ഷണം ഇല്ലാതെയപ്പോൾ അവർ പാമ്പ്, നായ, പെരിച്ചായി, വവ്വാൽ,പന്നി.... തുടങ്ങിയ ജീവികളെയെല്ലാം ഭക്ഷിക്കാൻ തുടങ്ങി അങ്ങനെ അതിന്റെ രുചി ആസ്വദിച്ച് അതവരുടെ ജീവന ഭാഗമായിതീർന്നു.ഇത് പണക്കാരുടെ തീൻമേശയിലെ ഒരു ഭക്ഷണമായി പിന്നീട് വുഹാനിൽ ഇതിനായിട്ടുള്ള ഒരു ചന്ത പോലും തുടങ്ങി. ആ ചന്തയിലെ വന്യജീവികളിൽ നിന്നാണ് ഇത് മനുഷ്യനിലേക്ക് പകർന്നത്. ഇതിന്റെ വ്യാപനം പെട്ടന്നായിരുന്നു. വായുവിലൂടെയാണ് ഇത് പകരുക രോഗിയുമായി സമ്പർക്കം പുലർത്തുന്ന എല്ലാവർക്കും ഈ വൈറസ് കാണപ്പെട്ടു. 14 ദിവസം കഴിഞ്ഞാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക. സാധാരണ ജലദോഷം മുതൽ വിനാശകാരിയായ ന്യുമോണിയയും ശ്യസനത്തകരാവും വരെ കൊറോണ വൈറസ് മനുഷ്യരിൽ ഉണ്ടാക്കുന്നു. പനി, തൊണ്ടവേദന, ചുമ എന്നിവയാണ് പ്രധാനമായും ഇതിന്റെ രോഗലക്ഷണങ്ങൾ. ഇവ ഏതാനും ദിവസം നീണ്ടു നിൽക്കും. ആരോഗ്യമുള്ളവരിൽ കൊറോണ വൈറസ് ആപകടകാരിയല്ല. എന്നാൽ പ്രധിരോധവസ്ഥ ദുർബലമായവരിൽ, അതായത് പ്രായമായവരിലും ചെറിയ കുട്ടികളിലും ഗർഭണികളിലും ഈ വൈറസ് സാധ്യത കൂടുതലാണ്. ഇതുവഴി ഇവരിൽ ന്യുമോണിയ, ബ്രോങ്കൈറ്റിസ് പോലുള്ള ശോസകോശരോഗങ്ങൾ പിടിപെടുകയും ചിലപ്പോൾ മരണം പോലും സംഭവിക്കാൻ ഹേതുപാകുകയും ചെയ്യുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ ഇതു വരെ കണ്ടത്തിയിട്ടില്ല. രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തിലുള്ള ചികിത്സയാണ് ഇപ്പോൾ നൽകുന്നത് കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ രോഗിയുമായുള്ള സമ്പർക്കം ഒഴിവാക്കുക, വീടിനു പുറത്തേക് പോകുമ്പോൾ മാസ്ക്ക് ധരിക്കുക, തുമ്മലോ ചുമയോ ഉണ്ടങ്കിൽ തൂവാല കൊണ്ടോ മറ്റോ മുഖം മറക്കുക. ഇടക്കിടെ കൈ സോപ്പിട്ട് 20 സെക്കന്റ് കഴുകുക, ധാരാളം ശുദ്ധജലം കുടിക്കുക
|