പ്രപഞ്ചോൽപത്തിയുടെ രഹസ്യങ്ങൾ
അറിഞ്ഞ് ജ്യോതിർഗോളങ്ങളെ അമ്മാനമാടി
ലോകത്തെ കാൽക്കീഴിലാക്കി
പ്രകൃതിയെ ചവിട്ടിമെതിച്ച്
ജീവജാലങ്ങളെ തടവിലാക്കി വംശനാശത്തിലെത്തിച്ച്
മതവും സമ്പത്തും അഹങ്കാരമാക്കിയ
പരിണാമശ്റേണിയിലെ മികച്ച സൃഷ്ട്ടി ഇന്ന്
സ്വയം തടവറയൊരുക്കി ഭൂമിയുടെ മടിത്തട്ടിൽ അഭയം പ്രാപിച്ച്
തിരിച്ചറിവ് നേടിയിരിക്കുന്നു ! എത്ര കാലം?
വാൽക്കഷ്ണം : നായുടെ വാൽ പന്തീരാണ്ടു കൊല്ലം കുഴലിലിട്ടാലും...................