ഗവ. എൽ. പി. എസ്. മുക്കുടിൽ/അക്ഷരവൃക്ഷം/അവധിക്കാലം

22:05, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumards (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം

ഈ വേനലവധിക്കാലത്ത് എല്ലാ വർഷത്തെയും പോലെ കൂട്ടുകാരുമൊത്തു കളിച്ചു നടക്കാം എന്നാണ് ‍ഞാ൯ കരുതിയത്. പക്ഷേ കൊറോണ എന്റെ എല്ലാ പ്രതീക്ഷകളെയും തെറ്റിച്ചു, വീടിന് പുറത്തിറങ്ങാൻ പറ്റുന്നില്ല. കൊറോണ ആയതിനാൽ വീടിനു പുറത്തിറങ്ങാനോ കൂട്ടുകാരുമൊത്ത് കളിച്ചു നടക്കാനോ പറ്റിയില്ല. അപ്പോഴാണ് അമ്മ കൊണ്ട് വച്ചിരുന്ന പയർ, ചീര, കത്തിരി എന്നീ വിത്തുകൾ കണ്ടത്. അപ്പൂപ്പനെയും കൂട്ടുപിടിച്ച് ആ വിത്തുകളെല്ലാം പറമ്പിലും കവറിലുമായി നട്ടു. ഓരോ ദിവസവും അതിനു വെള്ളമൊഴിക്കുകയും അത് മുളച്ചുവരുന്നതും നോക്കി നിന്നു. ചാണക പൊടിയാണ് അതിന് ഏറ്റവും അനുയോജ്യമായ വളമെന്ന് അപ്പൂപ്പൻ പറഞ്ഞു തന്നു. ഇപ്പോൾ എന്റെ പയർ കായ്ച്ചു തുടങ്ങി. ഇഞ്ചിയും ചേനയും ചെമ്പും ഒക്കെ വളർന്നു വരുവാൻ തുടങ്ങി. പിന്നെ എനിക്ക് രണ്ട് ആട്ടിൻകുട്ടിയും ഒരു പോത്തു കുട്ടിയുമുണ്ട്. അവരോടൊപ്പമാണ് എന്റെ കളി. അവരെ കുളിപ്പിക്കുകയും ആഹാരം കൊടുക്കുകയും ഒക്കെ ഞാൻ ചെയ്യും. എന്നെപ്പോലെ എല്ലാവരും ഈ അവധിക്കാലത്ത് വീട്ടിൽനിന്ന് ചെറിയ ചെറിയ കൃഷികൾ ചെയ്യണേ കൂട്ടുകാരേ.......

അനന്ദു എസ്സ് എസ്സ്
3 B ഗവ. എൽ. പി. എസ്. മുക്കുടിൽ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം