ജി.എൽ.പി.സ്കൂൾ ക്ലാരി വെസ്റ്റ്/അക്ഷരവൃക്ഷം/ടീച്ചർക്കൊരു കത്ത്
ടീച്ചർക്കൊരു കത്ത്
ക്ലാരി ടീച്ചർക്ക്, വിരുന്ന് നിൽക്കാൻ പോയും, വിനോദയാത്ര പോയും, അവധിക്കാല പ്രവർത്തനങ്ങൾ ചെയ്തും, ഓരോ നിമിഷവും ആനന്ദകരമായഅവധിക്കാലങ്ങളെ ഉണ്ടായിട്ടുള്ളു. ഇത് വ്യത്യസ്തമായി പോയി. പുറത്തേക്ക് തന്നെ ഇറങ്ങാൻ പറ്റാതെ ഇരിക്കുന്ന ഈ അവസ്ഥയിൽ മൊബൈൽ ഫോൺ തന്നെ ശരണം. പക്ഷെ മൊബൈൽ ഫോൺ പരമാവധി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. യൂട്യൂബിൽ നോക്കി ക്രാഫ്റ്റ്, ഫ്ലവർ മേക്കിങ്, പെയിന്റ്ങ് ഇവയെല്ലാം പരീക്ഷിക്കുന്നു. ഒരുപാട് പൂക്കൾ ഉണ്ടാക്കി മുറി അലങ്കരിച്ചിട്ടുണ്ട്. പിന്നെ ഇത്തരം കഴിവുകൾ എനിക്കുണ്ടെന്ന് ഞാൻ തന്നെ ഇപ്പോഴാണ് മനസിലാക്കുന്നത്. ഈ അവധികാലം അത്കൊണ്ട് തന്നെ എന്ത് കൊണ്ടും വ്യത്യസ്തത നിറഞ്ഞതാണ്. എന്നും ഓർത്തിരിക്കാൻ കഴിയുന്നതും. ഭീതിഎല്ലാം മാറി എല്ലാം ശരിയായി ക്ലാസ്സ് തുറക്കുമ്പോൾ ഞാൻ ഉണ്ടാക്കിയ പൂക്കളും, ഹാങ്ങിങ്ങും, പെയിന്റിംഗ്സും ഒക്കെ നമ്മുടെ ക്ലാസിലേക്ക് കൊണ്ട് വരാൻ ടീച്ചർ സമ്മതിക്കണം. ക്ലാസ്സ് നമുക്ക് കളർ ആക്കാലോ. എല്ലാവർക്കും കരുതലോടെ ഇരിക്കാം.ഒരു നല്ല നാളേക്ക് വേണ്ടി........ സ്നേഹത്തോടെ,
സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം |