എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/ഒരു അവധിക്കാലം

ഒരു അവധിക്കാലം


ഞാൻ മുറ്റത്തേക്ക് നോക്കി എവിടെയും ഒരു അനക്കവുമില്ല . എല്ലാവരും വീടിനകത്തു തന്നെ ഇരിപ്പാണ്. കളികളില്ല തമാശകളില്ല . എല്ലാവരും ഭയത്തോടെ ഇരിപ്പാണ്. ഞങ്ങൾ കുട്ടികൾ എല്ലാവരും അവധിക്കാലത്ത് പട്ടം പറത്തിയും ഊഞ്ഞാലാടിയുമൊക്കെ കളിക്കാറു ണ്ടായിരുന്നു . പക്ഷേ ഈ അവധിക്കാലം എനിക്ക് മറക്കാൻ പറ്റില്ല. എന്നാലും ഞാൻ കളിക്കാറുണ്ട്. എന്റെ കുഞ്ഞനിയത്തിമാരുടെ കൂടെ . പണ്ടുകാലത്തെ ഓർമ്മകൾ പറഞ്ഞുതരുന്ന ഉമ്മൂമ്മയുടെ കൂടെ ഇരിക്കാനും കഥകൾ കേൾക്കാനും നല്ല രസമാണ്. മണ്ണപ്പം ചുടാനും ചിരട്ടകൊണ്ട് കളിക്കാനുമൊക്കെ പറഞ്ഞു തന്നു . പഴയകാലത്തെ കളികളൊക്കെ നല്ല രസമായിരുന്നു. അങ്ങനെ കളിച്ചപ്പോൾ നല്ല സന്തോഷം തോന്നി .അത്ര സന്തോഷം ഇപ്പോൾ മൊബൈൽ ഫോണിലെ കളികളൊന്നും നമുക്ക് തരില്ല . അതുകൊണ്ട് കൂട്ടുകാരൊക്കെ പഴയകാല കളികളൊക്കെ കളിക്കണം.ഇങ്ങനെ നമുക്ക് കൊറോണയെ ഭയക്കാതെ അവധിക്കാലം ആസ്വദിക്കാം.




Fathima fida MK
2 B എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - ലേഖനം