20:56, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37213yglpsthiruvalla(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എന്റെ മരം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഞാൻ കൊണ്ട വെയിൽ
നിങ്ങൾക്കു തണലായ് തന്നു
ഞാൻ കൊണ്ട മഴ
നിങ്ങൾക്കു ജലമായ് തന്നു
എന്നിട്ടും എന്നിട്ടും
നിങ്ങൾ എനിക്കായ്
ഒരു മഴു പണിതു വച്ചു
ആ മഴു കൊണ്ടു വെട്ടി
എന്നെ മുറിവേൽപ്പിച്ചു.
ആ മുറിവിലും ഞാൻ നിങ്ങൾക്കായ് പിടഞ്ഞു
പിടഞ്ഞു പിടഞ്ഞു ഞാൻ
ഭൂമിയിൽ ഇല്ലാതെയായി
അങ്ങനെ എന്റെ അന്ത്യവും
കണ്ടു നിങ്ങൾ മടങ്ങി.