പട്ടിണിയായി ജീവൻ വെടിയും
ജനങ്ങളെ നീ കണ്ടില്ലേ?
ദുരിതങ്ങൾ മൂലം ജീവൻ വെടിയും
ലോകത്തെ നീ കണ്ടില്ലേ ?
നീ മൂലം ജീവൻ വെടിയും
രോഗികളെ നീ കണ്ടില്ലേ?
ഭക്ഷണമില്ലാ ജീവൻ വെടിയും
മൃഗങ്ങളെ നീ കണ്ടില്ലേ?
ഇനിയും മതിയായില്ലേ നിനക്ക്
ഈ ലോകത്തിൽ നിന്നോടി പൊയ്ക്കോളൂ
സമാധാന സന്ധി നിനക്കായ്
ലോകം തുറന്നു വയ്ക്കുന്നു.
വൈറസുകളുടെ ലോകത്തേയ്ക്ക്
ഓടിപ്പൊയ്ക്കോ കൊറോണേ!നീ..