ഗവ. എൽ പി എസ് പൂങ്കുളം/അക്ഷരവൃക്ഷം/വൻമരം

20:34, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ali Fathima (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വൻമരം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൻമരം

വിണ്ണിൽ നിന്നൊരു മഴ വന്നു
മണ്ണിൽ വീണതു കുളിരായി
മണ്ണു നന‍ഞ്ഞൊരു മുള വന്നു
കൊമ്പുകൾ വന്നു മരമായി
പൈങ്കിളി വന്നു കുഴലൂതി
പന്തലു പോലതൂ തണലായി
പൂവുകൾ വന്നു തിരിയായി
കായ വിള‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ഞ്ഞു ഫലമായി
കണ്ണിനു കാണാൻ കണിയായി
അണ്ണാനുണ്ടതു പതിവായി
കാലം അതു വൻമരമാക്കി
നാടിനു നല്ലൊരു വരമാക്കി!

അഖിൽ എം.
5 A ഗവ. എൽ പി എസ് പൂങ്കുളം
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത