എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നന്ദി കൊറോണ

19:46, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheelukumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നന്ദി കൊറോണ

ഒരു കൂട്ടു കുടുംബമായിരുന്നു എന്റേത്. കൂട്ടുകുടുംബം ആയതിനാൽ എല്ലാവരും എന്നോട് പറയുമായിരുന്നു. ധാരാളം അംഗങ്ങൾ ഉള്ളതിനാൽ ഒരുപാട് സന്തോഷം നിറഞ്ഞതും ആർത്തുല്ലസിക്കുന്നതും ആയ കുടുംബം ആയിരിക്കും എന്ന്. അവർക്ക് അങ്ങനെയൊക്കെ പറയാം. പക്ഷെ എന്റെ കുടുംബത്തിൽ ഒരു സന്തോഷവും ഉണ്ടായിരുന്നില്ല. എല്ലാവരും അവരവരുടെ ജോലികളിലും സന്തോഷങ്ങളിലുമാണ് ഏർപ്പെട്ടിരുന്നത്. എന്റെ വല്യമ്മ ആണെങ്കിലോ എപ്പോഴും ഷോപ്പിങ്ങിലാണ് . മാളുകൾ തോറും കയറി ഇറങ്ങി ഓരോ സാധനങ്ങൾ വാങ്ങി ദിവസങ്ങൾ കഴിച്ചു കൂട്ടും. തന്റെ ഭർത്താവ് ഗൾഫിൽ ക്ലേശങ്ങൾ സഹിച്ച് ജോലി ചെയ്ത് ഉണ്ടാക്കുന്ന കാശ് ആണെന്ന് ഒരു ചിന്തയുമില്ല. അമ്മയും കുഞ്ഞമ്മയും എപ്പോഴും ബ്യൂട്ടി പാർലറിൽ പോയി കാശ് കളയും. ഒരു ചേട്ടൻ ഉള്ളത് ആണെങ്കിൽ എപ്പോഴും ഫോണിലാണ്. ഫാസ്റ്റ് ഫുഡ് മാത്രമേ കഴിക്കൂ. അതുകൊണ്ട് വീട്ടിൽ എന്നും ഫാസ്റ്റ് ഫുഡ് വരുത്തും. അതു കഴിച്ച് മടുത്ത ഞാൻ പട്ടിണി കിടന്ന രാത്രികൾ ഉണ്ട്. ഇടയ്ക്കിടെ വയ്യാത്ത അച്ഛമ്മ ഉണ്ടാക്കുന്ന മരച്ചീനിയും കഞ്ഞിയും കഴിക്കുമ്പോഴാണ് എനിക്ക് ആകെയുള്ള സന്തോഷം. അച്ഛന്റെ കാര്യം പറയുകയാണെങ്കിൽ വളരെ സങ്കടം ആണ് .എന്നും മദ്യപിച്ചു വരും എന്നെ പഠിക്കാൻ പോലും സമ്മതിക്കില്ല. ആ വലിയ വീട്ടിൽ ഞാൻ എപ്പോഴും ഏകയാണ്. വയ്യാത്ത അച്ഛമ്മയെ പോലും ആശുപത്രിയിൽ കൊണ്ടുപോകാൻ ആരുമുണ്ടായിരുന്നില്ല. അങ്ങനെ എന്റെ കുടുംബം പരിധിവിട്ട് നീങ്ങിക്കൊണ്ടിരിക്കുമ്പോൾ പെട്ടെന്ന് കൊറോണയെ കുറിച്ചുള്ള വാർത്ത ടിവിയിൽ കണ്ടു.

ആദ്യം ഞാൻ അത് കാര്യമാക്കിയില്ല. ഒടുവിൽ കൊറോണ ഒരു മഹാമാരിയായി വ്യാപിച്ചു. ഒരു ഞായറാഴ്ച അതുകാരണം ജനതകർഫ്യൂ തന്നെ പ്രഖ്യാപിച്ചു. അത്രയേറെ കൊറോണ നമ്മുടെ ലോകത്തെ വിഴുങ്ങികഴിഞ്ഞിരുന്നു. അങ്ങനെ ആ ദിവസം വളരെ പണിപ്പെട്ടാണ് എന്റെ വീട്ടുകാർ തള്ളി നീക്കിയത്. അവർ അവരുടെ പഴയ ജോലി വീണ്ടും തുടങ്ങി. ഞാൻ ഏകയായി. ആ മഹാമാരി കാരണം 21 ദിവസം ലോക്ക് ഡൗൺപ്രഖ്യാപിച്ചു.അത് അവരെ പരിഭ്രാന്തരാക്കിയെങ്കിലും ഇപ്പോൾ ഞങ്ങൾ ഒരുപാട് സന്തോഷത്തോടെ കഴിയുന്നു. മദ്യം കിട്ടാത്തതിനാൽ അച്ഛൻ ആദ്യമൊക്കെ ഒരു ഭ്രാന്തനെപ്പോലെ ആയിരുന്നു പെരുമാറിയിരുന്നത്. ഇപ്പോൾ അച്ഛന് നല്ല മാറ്റമുണ്ട്. ഇപ്പോഴാണ് എന്റെ കുടുംബം ഒരു കുടുംബം ആയത്. ഇതുപോലെ എല്ലാ കുടുംബത്തിനും ഒരു കഥയുണ്ട്. ഇത്തരക്കാരെ പരീക്ഷിക്കാനായിരിക്കും ദൈവം ഇതു പോലുള്ള മഹാമാരി ഉണ്ടാക്കുന്നത്. എന്തായാലും എന്റെ കുടുംബത്തിനെ മാറ്റിമറിച്ച കൊറോണയ്ക്ക് ഒരായിരം നന്ദി.

നാജിയ എസ് ആർ
8എ എച്ച് എസ് എസ് ഫോർ ഗേൾസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കഥ