അമ്പിളിമാമാ താഴോട്ടു വാ മാനത്തിരുന്നിട്ടെന്തുണ്ട് താഴോട്ടു വന്നാൽ ചോറു തരാം ചോറിനു നല്ല കറിയും തരാം മാനത്തിരുന്നാൽ പട്ടിണിയല്ലേ വയറു നിറയ്ക്കാൻ ഇങ്ങോട്ടു വാ എന്നുടെ കൂടെ കളിച്ചീടാൻ താഴോട്ടു വാ അമ്പിളിമാമാ