എം.എസ്.എം.യു.പി.എസ്. നിരണം/അക്ഷരവൃക്ഷം/കൈകോർക്കാം നല്ലൊരു നാളേക്കായി

15:33, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37267 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൈകോർക്കാം നല്ലൊരു നാളേക്കാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൈകോർക്കാം നല്ലൊരു നാളേക്കായി

പുലരികൾ പൂക്കുന്ന പുഞ്ചിരിക്കുന്ന പൂങ്കിളികൾ പറക്കുന്നു പാടിടുന്നു
മേഘം കറുക്കുന്നു വർഷം വരുന്ന
പേമാരിയിൽ നനയുന്ന കാട്ടുപൂക്കൾ
അലതല്ലി ഒഴുകുമീ കടലിന്റെ നീലതന്ന-
ടിയിലെ ലോകമിന്നെത്രധന്യം... ഒരുനാൾ പൊടുന്നനെ വന്നെത്തിയീ
ഭൂവിൽ മാനവർതൻ കൈകൾ മലിനമാക്കാൻ
മാലിന്യകൂമ്പാരമേറിയപ്പോൾ പിന്നെ മാരകരോഗങ്ങളേറിവന്നു.
ക്യാൻസറായ് പ്ലേഗായ് നിപ്പായായി, കരൾ രോഗമായൊടുവിൽ കൊറോണയായി.. ഇവയെ തുരത്തുവാൻ ഉണ്ടൊരുവഴിയത് നിറയണം ഭൂമി ഹരിതാഭയാൽ.... മറയണംമാലിന്യകൂമ്പാരങ്ങൾ മണ്ണിൽ
നിറയണം വായുവിൽ ശുദ്ധഗന്ധം
മാലിന്യമുക്തമാം ഭൂമിയേയുള്ളൂ
രോഗത്തിൽ നിന്നൊരു മുക്തി നേടാൻ
ഇനിയില്ല പുഴകൾ ഇനിയില്ല തൊടികൾ ഇനിയില്ലമാനവർക്കിടയിലീ മതിലുകൾ
നല്ലൊരു നാളേയ്ക്ക് പ്രാർത്ഥിക്കാം നമ്മൾക്ക്, കൈകോർത്തിടാം കരഹർഷമോടെ......


 

ശ്രീലക്ഷ്മി ആർ
7 B എം എസ് എം യുപി സ്കൂൾ നിരണം
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത