കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/മഹാമാരി

15:26, 27 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''മഹാമാരി''' <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

ചൈനയിൽ നിന്നും പുറപ്പെട്ട കൊറോണയെന്ന ഈ മഹാമാരി ഓരോ രാജ്യത്തെയും കാർന്നുതിന്നുന്ന കാഴ്ചയാണ് നാം ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നത്. ലോകത്തെ മുഴുവൻ സ്തംഭിപ്പിക്കാൻ Covid-19 കൊറോണ വൈറസിന് സാധിച്ചു. മൃഗങ്ങളിൽ നിന്ന് മനുഷ്യനിലേക്ക് എത്തിയതാണെന്ന വാദത്തെ തള്ളിക്കൊണ്ട് കൊറോണ മനുഷ്യനിർമിതമാണെന്ന വാദവും ഉയരുന്നുണ്ട്. അനുദിനം വർദ്ധിച്ചു വരുന്ന മരണസംഖ്യ ഓരോ മനുഷ്യനെയും എത്തിക്കുന്നത് നാളെ എന്താകുമെന്ന ചോദ്യത്തിലേക്കാണ്.

മനുഷ്യകുലത്തെ ആകെ ഇല്ലാതാക്കാനുള്ള കഴിവ് കൊറോണ വൈറസിനുണ്ടെന്ന തിരിച്ചറിവ് നമുക്കിന്നു വന്നുകഴിഞ്ഞു .അതാണ് നാം ഇന്ന് പുറത്തിറങ്ങാൻ കഴിയാതെ വീട്ടിനുള്ളിൽ തന്നെ കഴിയേണ്ടിവരുന്നത്. നാം ഒരോരുത്തരും ഈ മഹാമാരിക്കെതിരെ പോരാടുകയാണ്. ലോകത്തിലെ ഒരോരുത്തരുടെയും ജീവനും ജീവിതവും നമുക്ക് ഇന്ന് വിലപ്പെട്ടതായി തോന്നുന്നതും അതുകൊണ്ടാണ്. ലോക്ക്ഡൌൺ ആയി വീടുകളിൽ കഴിയെണ്ടിവരുമ്പോൾ നമ്മുടെ പ്രതീക്ഷ മഹാമാരിയിൽ നിന്നൂളള മോചനമാണ്‌.

STAY HOME - STAY SAFE.

ആര്യനന്ദ എൻ
7 D കുത്തുപറമ്പ യു പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം