ജി.എം.എൽ.പി.സ്കൂൾ പനങ്ങാട്ടൂർ/അക്ഷരവൃക്ഷം/അഹങ്കാരിയായ തത്ത
അഹങ്കാരിയായ തത്ത
ഒരു കാട്ടിൽ കുറേ കിളികൾ മരത്തിൽ കൂടുകെട്ടി താമസിച്ചിരുന്നു. അതിൽ അഹങ്കാരിയായ ഒരു തത്ത ഉണ്ടായിരുന്നു. തത്തയുടെ അയൽക്കാരി ആയിരുന്നു കാക്കച്ചി അമ്മ. തത്ത മറ്റു കിളികളുമായി കൂട്ടുകൂടി കാക്കച്ചി അമ്മയെ കളിയാക്കുമായിരുന്നു. കറുത്ത നിറവും ഭംഗിയും ഇല്ലാത്ത കാക്കച്ചി അമ്മ നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നമുക്കെല്ലാവർക്കും ആണ് അതിന്റെ നാണക്കേട്. ഇവരുടെ കൂട്ടത്തിൽ നിന്ന് കാക്കച്ചി അമ്മയ്ക്ക് ഭക്ഷണം പോലും കിട്ടാതായി. കാക്കച്ചി അമ്മയുടെ അവസ്ഥ വളരെ ദയനീയമായിരുന്നു. ഇതിനിടയിൽ തത്ത മുട്ടയിട്ട് രണ്ട് കുഞ്ഞുങ്ങൾ വിരിഞ്ഞു. ഇതിനുശേഷം തത്തക്ക് അഹങ്കാരം ഒന്നുകൂടി കൂടി. അങ്ങനെ ഇരിക്കെ ഒരു ദിവസം തത്തക്കൂട് പകുതി ഭാഗം പൊളിഞ്ഞു താഴോട്ട് വീണു. കുഞ്ഞുങ്ങൾ രണ്ടും അത്ഭുതകരമായി രക്ഷപ്പെട്ടു. തൽക്കാലം കുഞ്ഞുങ്ങളുമായി താമസിക്കാൻ തത്ത പല കൂട്ടുകാരുടെയും അടുത്തെത്തി. എന്നാൽ അവരെല്ലാം പല കാരണങ്ങളും പറഞ്ഞ് ഒഴിഞ്ഞുമാറി. തത്തയ്ക്ക് സങ്കടം സഹിക്കാൻ പറ്റിയില്ല. ഇതെല്ലാം കണ്ട് കാക്കച്ചി അമ്മയ്ക്ക് വിഷമം തോന്നി. കാക്കച്ചി അമ്മ തത്തയെ യും കുഞ്ഞുങ്ങളെയും തന്റെ കൂട്ടിലേക്ക് ക്ഷണിച്ചു. കാക്കയുടെ ആ നല്ല മനസ്സിനു മുന്നിൽ തത്ത തലതാഴ്ത്തി. പിന്നീടുള്ള കാലം ആ കാട്ടിലെ ഏറ്റവും നല്ല കൂട്ടുകാരായി ഇവർ മാറി.
|