ഒത്തൊരുമിക്കാം ഒന്നായി പൊരുതാം നമുക്കോരോ നിമിഷംതോറും വന്നൊരു ദുരിതം തീർത്തീടാൻ നാടിൻ നന്മയ്ക്കൊന്നാകാം കരുതുക വേണം നാളേയ്ക്കായ് അതിനൊരു ഉപദേശം ഇനിവേണ്ട ഇന്നിൻ കരുതൽ നാളെ- കൊയ്യും നന്മകളാകാൻ പൊരുതീടാം മണ്ണും വിണ്ണും വാക്കാൽ എയ്യും, മനുഷ്യൻ തന്നുടെ സ്വാർത്ഥതകൾ എല്ലാം പണമെന്നെന്നും പറയും മാനവരാശി തൻ നാവേറിൽ പൊരുതി ജയിച്ചൊരു ദൈവഹിതത്തിൻ- മഹിമകൾ എന്നും വാഴ്ത്തീടാം.